x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​തീ​ര​ത്തു ക​ട​ലി​ൽ അ​ക​പ്പെ​ട്ട എ​ൻ​ജി. വി​ദ്യാ​ഥി​ക​ളെ ര​ക്ഷി​ച്ച് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ


Published: December 21, 2025 08:12 AM IST | Updated: December 21, 2025 08:12 AM IST

വാ​ടാ​ന​പ്പി​ള്ളി: ത​ളി​ക്കു​ളം സ്നേ​ഹ​തീ​രം ബീ​ച്ചി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ട​ലി​ൽ അ​ക​പ്പെ​ട്ട ര​ണ്ട് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ ജീ​വ​ൻ പ​ണ​യം​വ​ച്ച് ര​ക്ഷി​ച്ച് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ. സ്നേ​ഹ​തീ​രം ബീ​ച്ചി​ലെ ലൈ​ഫ് ഗാ​ർ​ഡു​ക​ളും പീ​ച്ചി സ്വ​ദേ​ശി​ക​ളു​മാ​യ ടി.​പി. ബി​ബീ​ഷ്, കെ.​ജി. ഐ​സ​ക് എ​ന്നി​വ​രാ​ണ് ര​ക്ഷ​ക​രാ​യ​ത്.


11 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ബീ​ച്ചി​ൽ എ​ത്തി​യ​ത്. കോ​യ​മ്പ​ത്തൂ​ർ പി​എ​സ്ജി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ. ഇ​വ​രി​ൽ എ​ട്ടു​പേ​രാ​ണ് ക​ട​ലി​ൽ ഇ​റ​ങ്ങി കു​ളി​ച്ച​ത്. ഉ​ച്ച​യ്ക്ക്
ഒ​ന്നോ​ടെ ഇ​വ​രി​ൽ ദേ​വ​ശ​ങ്ക​ർ, അ​ക്ഷ​യ് എ​ന്നി​വ​ർ തി​ര​യി​ലും ഒ​ഴു​ക്കി​ലും​പെ​ട്ടു. അ​ക​ലേ​ക്ക് ഒ​ഴു​കി​പ്പോ​യ​യ ഇ​രു​വ​രും ക​ട​ലി​ൽ മു​ങ്ങി​ത്താ​ണു. ഓ​ടി​യെ​ത്തി​യ ബി​ബീ​ഷും ഐ​സ​ക്കും ക​ട​ലി​ലേ​ക്കു ചാ​ടി മ​ര​ണ​മു​ഖ​ത്തു​നി​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കു​ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി.


ക​ട​ലി​ൽ അ​ക​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​ൻ 18 വ​ർ​ഷം​മു​മ്പാ​ണ് സ്‌​നേ​ഹ​തീ​രം ബീ​ച്ചി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​യി നാ​ലു​പേ​രെ നി​യ​മി​ച്ച​ത്. ഇ​തി​ന​കം നി​ര​വ​ധി​പേ​രെ​യാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Tags : nattu vishashesham Lifeguards save students

Recent News

Corehub Up