x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

22.8 കി​ലോ​ ക​ഞ്ചാ​വ് പി​ടി​കൂ​ടി; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 27, 2026 06:03 AM IST | Updated: November 27, 2026 06:07 AM IST

അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി: ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പോ​ലി​സും എ​ക്സൈ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 22.833 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

കൊ​ച്ചി ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ നി​ന്ന് 1.078 കി​ലോ ക​ഞ്ചാ​വു​മാ​യി ബി​കോം വി​ദ്യാ​ർ​ഥി​യും ചോ​റ്റാ​നി​ക്ക​ര​യി​ൽ 12 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ചെ​റാ​യി​യി​ൽ വീ​ടി​ന​ക​ത്തു നി​ന്ന് 1.120 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വും ആ​ലു​വ​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 8.635 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഡ്രൈ​വ​റു​മാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി എം​ജി റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്നും 1.078 കി​ലോ ക​ഞ്ചാ​വു​മാ​യി ബി​കോം വി​ദ്യാ​ർ​ഥി ക​തൃക്ക​ട​വ് പ്ലാ​വേ​ലി പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ക്ഷ​യി(18) നെ​യാ​ണ് എ​ക്‌​സൈ​സ് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന ആ​ളാ​ണ് പ്ര​തി.

ചോ​റ്റാ​നി​ക്ക​ര: വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ജ​ലം​ഗി റാ​യി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ജെ​ഹി​ദു​ൽ ഇ​സ്ലാ​മി (32)നെ​യും ഫി​റോ​ജ് മി​യ(44)​യെ​യു​മാ​ണ് 12 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ചോ​റ്റാ​നി​ക്ക​ര പോ​ലി​സ് പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ പാ​ത​യി​ൽ കെ​ഇ​എ​ലി​നു സ​മീ​പം വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ക​ഞ്ചാ​വ് കൈ​മാ​റാ​ൻ നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ര​ണ്ട് ട്രോ​ളി ബാ​ഗു​ക​ളി​ൽ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്.

കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ൽ നി​ന്ന് കി​ലോ​യ്ക്ക് 5000 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ കി​ലോ​യ്ക്ക് 30000 രൂ​പ നി​ര​ക്കി​ൽ വി​ൽ​പ​ന ന​ട​ത്തി അ​ന്നു ത​ന്നെ മ​ട​ങ്ങി​പ്പോ​കു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. ഇ​വ​രി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചെ​റാ​യി: മു​ന​മ്പം പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ചെ​റാ​യി തി​രു​മ​നാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് താ​മ​സി​ക്കു​ന്ന കു​മ്പാ​ത്തി​രി​പ്പ​റ​മ്പി​ൽ വൈ​ശാ​ഖി (26)ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 1.120 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ ഫ്രി​ഡ്ജി​നു മു​ക​ളി​ലെ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ഞ്ചാ​വ് ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും വാ​ങ്ങി​യ​താ​ണെ​ന്ന് ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ചെ​റാ​യി, മു​ന​മ്പം ബീ​ച്ച് മേ​ഖ​ല​യി​ലെ പ്ര​ധാ​ന ഹോ​ൾ​സെ​യി​ൽ ക​ച്ച​വ​ട​ക്കാ​ര​നാ​യ പ്ര​തി​യു​ടെ വീ​ട്ടി​ൽ മു​മ്പും ഇ​തു​പോ​ലെ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.ഇ​തി​നി​ടെ മു​ന​മ്പം ഡി​വൈ​എ​സ്പി ജ​യ​കൃ​ഷ്ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന് അ​ടി​സ്ഥാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് പൊ​ലി​സ്‌ സം​ഘം വീ​ണ്ടും വീ​ടു പ​രി​ശോ​ധി​ച്ചു ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

ആ​ലു​വ: ആ​ലു​വ ചു​ണ​ങ്ങം​വേ​ലി മ​ന്നാ​യ​ത്തു വീ​ട്ടി​ൽ അ​ലി​ക്കു​ഞ്ഞാ(​അ​ലി​ഭാ​യ് - 43)ണ് ​ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 8.635 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വ് വാ​ങ്ങി ആ​ലു​വ, പെ​രു​മ്പാ​വൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന കെ​എ​ൽ 40 ക്യൂ 0968 ​ഓ​ട്ടോ​റി​ക്ഷ​യും ക​ഞ്ചാ​വ് വി​റ്റ വ​ക​യി​ലു​ള്ള 3370 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

ആ​ലു​വ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് പ്ര​താ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ട​ത്ത​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

Tags : ganja seized nattuvishesham localnews 22.8 kg ganja seized

Recent News

Corehub Up