x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്‌​എ - കേ​ന്ദ്ര തീ​രു​മാ​നം തി​രു​ത്ത​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

വെബ് ഡെസ്ക്
Published: October 29, 2026 11:21 PM IST | Updated: October 29, 2026 11:21 PM IST

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ഷ​ൻ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ബി​ജു വ​ർ​ക്കി.

കോ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ൾ പ​രി​സ്ഥി​തി​ലോ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്‌ കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സി​തി ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടി​ക്ക​ടി ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്ന്‌ വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ പ​മ്പ, മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന മ​ണ​ലും മ​ണ്ണും അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്നും വ​ഴി​യോ​ര​ക്ക​ച്ച​വ​ട​വും ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​വും വ്യാ​പാ​രി​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്‌ യു​പി​ആ​ർ നി​ര​ക്ക് ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. 12–ാം ജി​ല്ലാ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ഷ​ൻ ജേ​ക്ക​ബ് പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും ജി​ല്ലാ ട്ര​ഷ​റ​ർ പി.​കെ. ജ​യ​പ്ര​കാ​ശ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ക​ട​നം ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു വ​ർ​ക്കി പ​താ​ക ഉ​യ​ർ​ത്തി.

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു, കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ശ്യാം​ലാ​ൽ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളായ അ​ബ്ദ​ൾ വാ​ഹി​ദ്, റ​ജി​ന സ​ലിം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​യൂ​ബ് കു​ഴു​വി​ള, സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ ടി. ​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി റോ​ഷ​ൻ ജേ​ക്ക​ബ് - പ്ര​സി​ഡ​ന്‍റ്, ബി​ജു വ​ർ​ക്കി - സെ​ക്ര​ട്ട​റി, പി.​കെ.ജ​യ​പ്ര​കാ​ശ്, അ​ഖി​ലം അ​ബൂ​ബ​ക്ക​ർ, ഗീ​വ​ർ​ഗീ​സ് പാ​പ്പി, അ​ബ്ദു​ൽ റ​ഹീം മ​ക്കാ​ർ, ബി​ന്ദു ജേ​ക്ക​ബ് -

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​യൂ​ബ് കു​ഴു​വി​ള, മ​നോ​ഹ​ര​ൻ​പി​ള്ള, രാ​ജ​ഗോ​പാ​ൽ, സു​നി​ൽ വ​ർ​ഗീ​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 17 എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും 55 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യെ​യും 13 അം​ഗ സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

Tags :

Recent News

Corehub Up