പാറശാല ഇവാന്‍സ് ഹൈസ്കൂള്‍ കലോത്സവം
പാറശാല : പാറശാല ഇവാന്‍സ് ഹൈസ്കൂള്‍ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്കൂള്‍ പിടിഎ പ്രസിഡന്റുമായ എസ്. താര അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അരുണ്‍, പഞ്ചായത്ത് അംഗം രാജി, പിടിഎ വൈസ് പ്രസിഡന്റ് വിനോദ്, പ്രധാന അധ്യാപിക ബിജു, സീനിയര്‍ അസിസ്റ്റന്റ് ലേഖ, സ്റ്റാഫ് സെക്രട്ടറി എസ്.എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനവിതരണവും കവിയും അധ്യാപകനുമായ വിഷ്ണു പ്രസാദ് നിര്‍വഹിക്കും.
Tags : Arts Festival NattuVishasham DistrictNews