നെയ്യാറ്റിന്‍കര സുഗതസ്മൃതി തണലിടത്തില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം എ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര: പാറശാല ഇമേജ് ചിത്രകലാ ഇൻസ്റ്റിറ്റ്യൂട്ടിലെ കലാകാരന്മാരുടെ പെയിന്റിംഗുകളുടെ പ്രദര്‍ശനം ആര്‍ട്ട് വെഴ്സ് ചിത്രകാരനും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലുമായ എ. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
ചിത്രകാരന്മാരായ ആര്. ശ്രീധര്‍, കെ.എസ്. വിജയകുമാര്‍, ആര്.ആര്. രാഹുല്‍രാജ് എന്നിവര്‍ പങ്കെടുത്തു. നെയ്യാറ്റിന്‍കര സുഗതസ്മൃതി തണലിടത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഇരുപതോളം കലാകാരന്മാരുടെ വ്യത്യസ്തമായ പ്രമേയങ്ങള്‍ ആസ്പദമാക്കിയുള്ള പെയിന്റിംഗുകള്‍ ഉള്‍പ്പെട്ടു.