x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ം സ​മൂ​ഹ​ത്തി​ന്‍റെ ക​രു​ത്ത്: പ​ഴ​കു​ളം മ​ധു

വെബ് ഡെസ്ക്
Published: September 27, 2026 11:14 PM IST | Updated: September 27, 2026 11:14 PM IST

കു​ടും​ബ ശക്തീ​ക​ര​ണ വാ​രാ​ച​ര​ണ​ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം

തു​മ്പ​മ​ണ്‍: കു​ടും​ബ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത​യും സം​ര​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ് സ​മൂ​ഹം കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​തെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ. സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഫെ​ലോ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ ശക്തീ​ക​ര​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ കേ​ന്ദ്ര​ത​ല സ​മാ​പ​ന സ​മ്മേ​ള​നം തു​മ്പ​മ​ണ്‍ ഏ​റം മാ​ത്തൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് വ​ലി​യ​പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വേ​ഗ​ത്തി​ല്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​ കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ ഗൗ​ര​വ​മാ​യി കാ​ണ​ണം. കു​ടും​ബ​ത്തി​ല്‍ പ​ര​സ്പ​രം കേ​ള്‍​ക്കാ​നും മ​ന​സി​ലാ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ധു പറഞ്ഞു.

കേ​ന്ദ്ര ജ​ന​റ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു ടി. ​മാ​ത്യു പു​ത്ത​ന്‍​കാ​വ് കു​ടും​ബ ശക്തീ​ക​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു. കേ​ന്ദ്ര ട്ര​ഷ​റര്‍ ഉ​മ്മ​ന്‍ ജോ​ണ്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​സി.കെ. ​തോ​മ​സ്, റീ​ജ​ണ​ല്‍ സെ​ക്ര​ട്ട​റി ബി​ജു വ​ര്‍​ഗീ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ബി​ജു കൂ​ട​ല്‍, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം പ്രി​നു ടി. ​മാ​ത്യു, സോ​ണ​ല്‍ സെ​ക്ര​ട്ട​റി സി​ബി ജോ​സ്, ഡി​സ്ട്രി​ക്ട് കോ​ര്‍​ഡി​നേ​റ്റ​ര്‍ ടെ​നി ചാ​ക്കോ, ഇ​ട​വ​ക ട്ര​സ്റ്റി ബി​നു വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ബി​ജു വ​ര്‍​ഗീ​സ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​ഒ. തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മാ​ത്യു, ട്ര​ഷ​റ​ര്‍ ജോ​ബി വ​ര്‍​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ത വി​ല്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഭ​യി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും ന​ട​ന്ന വി​വി​ധ ആ​ത്മീ​യ, സാ​മൂ​ഹി​ക, കു​ടും​ബ​കേ​ന്ദ്രി​ത പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​മാ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up