x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൽ​കൃ​ഷി​ക്കു വെ​ള്ള​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ സം​ഘ​ടി​തസ​മ​ര​മെ​ന്നു ക​ർ​ഷ​ക​സം​ഘം


Published: June 25, 2026 01:35 AM IST | Updated: June 25, 2026 01:35 AM IST

ചി​റ്റൂ​ർ: നെ​ൽ​കൃ​ഷി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ക​നാ​ലി​ൽ വെ​ള്ള​മി​റ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്ന് ക​ർ​ഷ​ക​സം​ഘം ചി​റ്റൂ​ർ ഏ​രി​യ​ക​മ്മി​റ്റി. ജ​ല​സേ​ച​ന വ​കു​പ്പ് ചീ​ഫ് എ​ക്സി ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ക​ർ​ഷ​ക​രെ​നേ​രി​ൽ ക​ണ്ടാ​ണ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ​ത്. ഞാ​റു​പാ​കാ​ൻ വെ​ള്ള​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.

പ​റ​മ്പി​ക്കു​ളം- ആ​ളി​യാ​ർ ക​രാ​ർ​പ്ര​കാ​രം അ​ർ​ഹ​ത​പ്പെ​ട്ട വെ​ള്ളം ചി​റ്റൂ​ർ​പു​ഴ​യി​ലി​റ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ചി​റ്റൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​എം. അ​രു​ൺ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് വി .​രാ​ജ​ൻ, സി.​എ. ശ്രീ​ജി​ത്ത് കു​മാ​ർ, ശ​ക്തി​വേ​ൽ മ​ണി, അ​ബു താ​ഹി​ർ, ശ​ശി​ധ​ര​ൻ, ഇ.​സി. സു​രേ​ഷ്, അ​ഡ്വ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : paddy cultivation Nattuvishesham District news

Recent News

Corehub Up