കുമരകം തുമ്പേക്കായൽ പാടത്തിന്റെ തൂമ്പുകുഴിയിൽ തള്ളിയ ഭക്ഷണമാലിന്യം.
കുമരകം: കുമരകം പഞ്ചായത്തിന്റെ ഒമ്പതാം വാർഡിലെ തുമ്പേക്കായലിൽ വൻതോതിൽ ഭക്ഷണമാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തള്ളുന്നതിനാൽ പുഞ്ചകൃഷി പ്രതിസന്ധിയിലെന്ന് കർഷകർ.
പാടത്തിലേക്ക് വെള്ളം കയറ്റാൻ ഉപയോഗിക്കുന്ന തൂമ്പിന്റെ കുഴിയിലാണ് ചോറും പ്ലാസ്റ്റിക് കുപ്പികളും അടങ്ങിയ 26 ചാക്ക് മാലിന്യങ്ങൾ ഇന്നു രാവിലെ കർഷകർ കണ്ടെത്തിയത്.
സദ്യക്ക് ശേഷം മിച്ചമായ ഭക്ഷണപദാർഥങ്ങളും അനുബന്ധ മാലിന്യങ്ങളുമാണ് പാടത്ത് തള്ളിയിരിക്കുന്നത്. പാടശേഖരങ്ങളിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പുഞ്ച കൃഷിയുടെ പ്രവർത്തനങ്ങൾ നടത്താനാകില്ലെന്നും പാടശേഖര കൺവീനർ കെ.ജെ. മാത്യു പറഞ്ഞു.
Tags : District News Nattuvishesham waste dumped field