x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്‌​സി​ആ​ര്‍​എ നി​യ​മഭേ​ദ​ഗ​തി ബി​ല്ല്; ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു


Published: April 22, 2026 02:06 AM IST | Updated: April 22, 2026 02:06 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​പ്പെ​ടു​ക​യോ, പു​തു​ക്കാ​ന്‍ സാ​ധി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്താ​ല്‍ സ്ഥാ​പ​ന​ങ്ങ​ളും സ്വ​ത്തു​വ​ക​ക​ളും ഗ​വ​ണ്‍​മെ​ന്‍റ് ഏ​റ്റെ​ടു​ക്കു​മെ​ന്ന തീ​രു​മാ​നം ഏ​റെ ഉ​ത്ക​ണ്ഠ​യും ആ​ശ​ങ്ക​യു​മു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്.

ക്രൈ​സ്ത​വ സ​മൂ​ഹം പ​ണ്ടു​കാ​ലം മു​ത​ല്‍​ത​ന്നെ വി​ദേ​ശ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​വ സ്വീ​ക​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തു നി​ല​വി​ലു​ള്ള എ​ഫ്‌​സി​ആ​ര്‍​എ നി​ബ​ന്ധ​ന​ക​ള്‍ അ​നു​സ​രി​ച്ചാ​ണ്.

ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍​ചേ​ര്‍​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തെ​ക്കൂ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡേ​വി​സ് ക​ല്ലി​ങ്ങ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ന​ട​ത്തി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റാ​ഫേ​ല്‍ പെ​രു​മ്പു​ള്ളി സം​സാ​രി​ച്ചു.

Tags : FCRA Exemption Bill nattuvishesham local news

Recent News

Corehub Up