x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​പ്പേ​ടി​യി​ൽ ച​ന്ദ്ര​മ​ല മട്ടത്തുപാടി

വെബ് ഡെസ്ക്
Published: July 22, 2026 12:55 AM IST | Updated: July 22, 2026 12:55 AM IST

നെ​ല്ലി​യാ​മ്പ​തി ച​ന്ദ്ര​മ​ല എ​സ്റ്റേ​റ്റി​ലെ മ​ട്ട​ത്തു​പാ​ടി​യി​ലെ​ത്തി​യ കാ​ട്ടാ​ന.

നെ​ല്ലി​യാ​മ്പ​തി: ച​ന്ദ്ര​മ​ല എ​സ്റ്റേ​റ്റി​ലെ മ​ട്ട​ത്തു​പാ​ടി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ നി​ര​ന്ത​ര സാ​ന്നി​ധ്യം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ക​ദേ​ശം എ​ട്ട​ര​യോ​ടെ ച​ക്ക​ക്കൊ​മ്പ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ട്ടാ​ന ഇ​ക്ബാ​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി പ്ലാ​വി​ലെ ച​ക്ക മു​ഴു​വ​നും തി​ന്നു.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ ദു​രൈ​സ്വാ​മി​യു​ടെ കാ​യ്ഫ​ല​മു​ള്ള ര​ണ്ടു ക​വു​ങ്ങു​ക​ൾ ഒ​ടി​ച്ചി​ട്ട് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ജേ​ക്ക​ബി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​ള്ള പ്ലാ​വി​ൻ​ചു​വ​ട്ടി​ലെ​ത്തി​യ ആ​ന ഏ​റെ​നേ​രം അ​വി​ടെ ത​മ്പ​ടി​ക്കു​ക​യും ചി​ന്നം​വി​ളി​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ആ​ന പ്ര​ദേ​ശം വി​ട്ടു​പോ​യ​ത്.

സം​ഭ​വ​വി​വ​രം അ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ആ​ന​യെ ഉ​ട​ൻ​ത​ന്നെ വ​ന​ത്തി​ലേ​ക്കു തി​രി​ച്ച​യ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന വി​ല​സി​യ​തി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. ഇ​തി​നു​മു​മ്പേ ത​ന്നെ ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന​യും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ​തി​വാ​യി എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടി​നു​പു​റ​ത്തേ​ക്കി​റ​ങ്ങാ​നും തോ​ട്ട​ങ്ങ​ളി​ലേ​ക്കു പോ​കാ​നും പോ​ലും ആ​ളു​ക​ൾ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കും സ്വ​ത്തി​നും തു​ട​ർ​ച്ച​യാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews elephants

Recent News

Corehub Up