x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണ്ടും കൃഷി നശിപ്പിച്ച് കപ്പക്കൊന്പൻ

വെബ് ഡെസ്ക്
Published: August 7, 2026 01:21 AM IST | Updated: August 7, 2026 01:21 AM IST

പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ വെ​റ്റി​ല​പ്പാ​റ​യി​ല്‍ ക​പ്പ കൃ​ഷി ക​പ്പ​ക്കൊ​മ്പ​ന്‍ ന​ശി​പ്പി​ച്ച നി​ല​യി​ല്‍

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ വെ​റ്റി​ല​പ്പാ​റ​യി​ല്‍ പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള ക​പ്പ കൃ​ഷി ന​ശി​പ്പി​ച്ച് ക​പ്പ​ക്കൊ​മ്പ​ന്‍. പാ​റ​ക്ക​ല്‍ സെ​യ്തു മു​ഹ​മ്മ​ദി​ന്‍റെ​യും താ​ഴ​ത്തേ​ക്കു​ടി ശ​ങ്ക​ര​ന്‍റെ​യും ക​പ്പ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു ക​പ്പ​ക്കൊ​മ്പ​ന്‍റെ വി​ള​യാ​ട്ടം. ര​ണ്ടി​ട​ത്തു​മാ​യി അ​ന്‍​പ​ത് മൂ​ടോ​ളം ക​പ്പ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​രി​സ​ര​ത്തെ വാ​ഴ കൃ​ഷി​യും ന​ശി​പ്പി​ച്ചു.

പ്ര​ധാ​ന​മാ​യും ക​പ്പ കൃ​ഷി ല​ക്ഷ്യ​മി​ടു​ന്ന കൊ​മ്പ​ന് നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള പേ​രാ​ണ് ക​പ്പ​ക്കൊ​മ്പ​ന്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടാ​മ്പാ​റ​യി​ലും വാ​വേ​ലി​യി​ലും ക​പ്പ​ക്കൊ​മ്പ​ന്‍ ക​പ്പ​കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ക​പ്പ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഈ ​കൊ​മ്പ​ന്‍ തേ​ടി​പ്പി​ടി​ച്ച് എ​ത്തു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews destroys

Recent News

Corehub Up