വ്ലാത്താങ്കര സ്വർഗാരോപിതമാതാ ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. സി. ജോയി കൊടിയേറ്റുന്നു.
പാറശാല: തെക്കൻ കേരളത്തിലെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമായ വ്ലാത്തങ്കര സ്വർഗാരോപിതമാതാ ദേവാലയത്തി ലെ തിരുനാളിനു കൊടിയേറി. 22 വരെ ആഘോഷിക്കും.
ഇന്നലെ വൈകുന്നേരം 4.30 നു തുടങ്ങിയ ജപമാല, ലിറ്റിനി, നൊവേന എന്നിവയ്ക്കൊടുവിൽ പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഇടവക വികാരി ഫാ. സി. ജോയി തിരുനാൾ കൊടിയേറ്റിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തുടർന്നു നെയ്യാറ്റിൻകര ബിഷപ് എമരിറ്റസ് ഡോ . വിൻസന്റ് സാമുവേൽ ആഘോഷമായ തിരുനാൾ പ്രാരംഭ ദിവ്യബലിയർപ്പിച്ചു.
Tags : Nattuvishesham Local News Feast Day Vlatathankara