x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്രം

വെബ് ഡെസ്ക്
Published: August 19, 2026 01:35 AM IST | Updated: August 19, 2026 01:35 AM IST

വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്പിൽ പൂ​ക്ക​ൾ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കു​ന്നവർ.

പ​റ​വൂ​ർ: കി​ഴ​ക്കി​ന്‍റെ പാ​ദു​വ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ 831-ാം ജ​ന്മ​ദി​ന തി​രു​നാ​ളി​ന് വ​ൻ ഭ​ക്ത​ജ​ന പ്ര​വാ​ഹം. രാ​വി​ലെ10.30 ന് ​ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​മി​ഥു​ൻ മെ​ന്‍റ​സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കി. തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ തീ​ർ​ഥാ​ട​ക​ർ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

വി​ശ്വ​സി​ക​ൾ​ക്ക് തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങു​ന്ന​തി​നും പൊ​ൻ​നാ​വ് എ​ടു​ത്തു വ​യ്ക്ക​ൽ നേ​ർ​ച്ച​യ്ക്കും അ​ടി​മ സ​മ​ർ​പ്പ​ണ​ത്തി​നും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. റെ​ക്ട​ർ ഫാ. ​ഡോ. ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​ആ​ൻ​സ് പ​ല്ലി​ശേ​രി എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : pilgrimage centre

Recent News

Corehub Up