x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 11, 2026 11:04 PM IST | Updated: October 11, 2026 11:04 PM IST

അരുന്ധതി

മു​ഹ​മ്മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. മു​ഹ​മ്മ ചി​റ​യി​ൽ സാ​ബു​വിന്‍റെ മ​ക​ൾ അ​രു​ന്ധ​തി സാ​ബു (മി​ന്നു-16) ആ​ണ് മ​രി​ച്ച​ത്. ആ​ര്യാ​ട് ഗ​വ.​ വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​ഴി​ഞ്ഞ എ​ട്ടി​ന് വൈ​കി​ട്ട് നാ​ല​ര​യോ​ടെ ആ​ല​പ്പു​ഴ-​ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ റോ​ഡു​മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പമാ​യി​രു​ന്നു അ​പ​ക​ടം.

സ്കൂ​ൾ വി​ട്ട​ശേ​ഷം വീ​ട്ടി​ലേ​ക്ക് അ​മ്മ സ​രി​ത ഓ​ടി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ പി​ന്നി​ലൂ​ടെ എ​ത്തി​യ മി​നി വാ​ൻ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ വീ​ണു ഇ​രു​വ​ർ​ക്കും പ​രു​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​ര പ​രിക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന അ​രു​ന്ധ​തി സാ​ബു ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. സ​ഹോ​ദ​ര​ൻ: ഹ​രി​നാ​രാ​യ​ണ​ൻ.

Tags : NattuVishesham DistrictNews

Recent News

Corehub Up