x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ തീ​പി​ടി​ത്തം; കോ​ടി​ക​ളു​ടെ നഷ്ടം


Published: April 23, 2026 01:27 AM IST | Updated: April 23, 2026 01:27 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണാ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്മി​താ​സ് സാ​രീ​സ് സെ​ന്‍റ​ര്‍ എ​ന്ന വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യി​ല്‍ തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി​യ​മ​ര്‍​ന്ന​ത് കോ​ടി​ക​ളു​ടെ തു​ണി​ത്ത​ര​ങ്ങ​ള്‍.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11നാ​ണ് സം​ഭ​വം. ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു പു​റ​മേ കൊ​ടു​ങ്ങ​ല്ലൂ​ര്‍, മാ​ള, ചാ​ല​ക്കു​ടി എ​ന്നി​വ​ട​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ട തീ​വ്ര​പ​രി​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് തീ​യ​ണ​ച്ച​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​വ​ണി​ക​ളി​ല്‍ രാ​ത്രി ടൈ​ല്‍ ഒ​ട്ടി​ക്കു​ന്ന പ​ണി​ക​ള്‍ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ഷോ​റൂ​മി​നു​ള്ളി​ല്‍​നി​ന്നു ഗ​ന്ധം ഉ​യ​ര്‍​ന്ന​തോ​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചു. ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, കെ​എ​സ്ഇ​ബി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ വി​വ​ര​മ​റി​യി​ച്ചു. അ​ല്‍​പ​സ​മ​യ​ത്തി​നു​ള്ളി​ല്‍ തു​ണി​ക്ക​ട​യു​ടെ മു​ക​ളി​ല്‍​നി​ന്നു പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു.

ഒ​ന്നാം​നി​ല​യി​ലാ​ണ് ആ​ദ്യം തീ ​പ​ട​ര്‍​ന്ന​ത്. ഷോ​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് നി​ഗ​മ​നം. കെ​ട്ടി​ട​ത്തി​ന് അ​ക​ത്തേ​യ്ക്ക് ക​യ​റാ​ന്‍​പ​റ്റാ​ത്ത രീ​തി​യി​ല്‍ തീ​യും പു​ക​യു​മാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ല്‍ സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ക​ത്തി​പ്പോ​വു​ക​യും ബി​ല്‍​ഡിം​ഗി​നും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു സം​ഭ​വി​ക്കു​ക​യും പു​ക​യേ​റ്റ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യും ചെ​യ്തു.

ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി സ്ഥാ​പ​ന ഉ​ട​മ ബാ​ബു അ​റി​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​എ​ന്‍. സു​ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​സി. സ​ജീ​വ്, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍​മാ​രാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, ഒ. ​മ​ണി​ക​ണ്ഠ​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​ടി. ലൈ​ജു, കെ.​ആ​ര്‍. സു​ജി​ത്ത്, കെ.​എ​സ്. സ​ജി​ത്ത്, കെ.​എ. അ​ക്ഷ​യ്, ഹോം ​ഗാ​ര്‍​ഡു​മാ​രാ​യ എം.​എ. രാ​ജു, ലി​ന്‍​സോ പൗ​ലോ​സ്, കെ.​ആ​ര്‍. ജോ​സ് എ​ന്നി​വ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ​യ​ണ​ച്ച​ത്.

വേണം ആ​ധു​നി​ക
സം​വി​ധാ​ന​ങ്ങ​ള്‍

ഒ​രു അ​പ​ക​ട​മോ, അ​ഗ്നി​ബാ​ധ​യോ ഉ​ണ്ടാ​യാ​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട നി​വാ​സി​ക​ളു​ടെ മ​ന​സി​ല്‍ തീ​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ സ്മി​താ​സ് വ​സ്ത്ര​ശാ​ല​യ്ക്കു തീ​പി​ടി​ച്ച​പ്പോ​ഴാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ത്തി​ന്‍റെ പോ​രാ​യ്മ​ക​ള്‍ പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളി​ല്‍ വെ​ള്ളം​നി​റ​യ്ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഫ​യ​ര്‍ ഹൈ​ഡ്ര​ന്‍റു​ക​ള്‍ ഇ​ല്ലാ​ത്ത​താ​യി​രു​ന്നു പ്ര​ധാ​ന പ്ര​ശ്‌​നം.

തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ വെ​ള്ളം ശേ​ഖ​രി​ച്ച​ത് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മാ​ളി​ല്‍​നി​ന്നും ഫ​യ​ര്‍​സ്റ്റേ​ഷ​നി​ല്‍ നി​ന്നു​മാ​ണ്. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് സ്വ​കാ​ര്യ ഫ​യ​ര്‍​ഹൈ​ഡ്ര​ന്‍റു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു. വേ​ന​ല്‍​ക്കാ​ല​ത്ത് തീ​പി​ടി​ത്ത സാ​ധ്യ​ത ഏ​റെ​യാ​ണ്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തു​മാ​യി വാ​ട്ട​ര്‍ ഹൈ​ഡ്ര​ന്‍റു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പ്ര​ധാ​ന​യി​ട​ങ്ങ​ളി​ല്‍ ഹൈ​ഡ്ര​ന്‍റു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ഗ്നി​ബാ​ധ​യു​ണ്ടാ​കു​ന്ന​മ്പോ​ള്‍ വെ​ള്ളം എ​ളു​പ്പം ശേ​ഖ​രി​ക്കാ​നാ​കും. ഇ​ത്ര​യും തി​ര​ക്കേ​റി​യ പ​ട്ട​ണ​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് ഫ​യ​ര്‍ ഹൈ​ഡ്ര​ന്‍റു​ക​ള്‍ ഇ​ല്ലാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ്. തീ​യ​ണ​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ന്‍റെ കൈ​വ​ശം ആ​വ​ശ്യ​ത്തി​നു ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല എ​ന്നു​ള്ള​ത് നാ​ട്ടു​കാ​രി​ല്‍ അ​മ​ര്‍​ഷം സൃ​ഷ്ടി​ച്ചു.

കെ​ട്ടി​ട​ത്തി​നു പു​റ​ത്തു​നി​ന്നു ന​ല്‍​കു​ന്ന വെ​ള്ള​ത്തി​നു സ​മ്മ​ര്‍​ദം കു​റ​വാ​യ​തി​നാ​ല്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​യ്ക്ക് പോ​യി​രു​ന്നി​ല്ല. കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്ന​തി​നു​വേ​ണ്ടി ക്രെ​യി​നും ജെ​സി​ബി​യും കൊ​ണ്ടു​വ​രേ​ണ്ടി​വ​ന്നു. ഈ ​സ​മ​യം നാ​ട്ടു​കാ​രു​മാ​യി ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തു.

ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി വാ​ങ്ങ​ണം

അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലു​ള്ള 60 കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ഫ​യ​ര്‍​ഫോ​ഴ്‌​സ് ക​ത്തുന​ല്‍​കി.

അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ, സം​വി​ധാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​വ, കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു​ള്ള മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ത​ട​സ​മു​ള്ള​വ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഇ​ല്ലാ​ത്ത​തോ അ​ട​ച്ചു​മൂ​ടി​യ​തോ​ടെ ആ​യ കെ​ട്ടി​ട​ങ്ങ​ള്‍, ടെ​റ​സ് അ​ട​ച്ചു​മൂ​ടി തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് അ​പാ​ക​ത​യു​ള്ള​വ​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​യി വ​രും. കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ന​വീ​ക​ര​ണം ന​ട​ത്തു​മ്പോ​ള്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന​ത് ചൂ​ട് കൂ​ടാ​ന്‍ ഇ​ട​വ​രു​ത്തും.

മാ​ത്ര​വു​മ​ല്ല, ഇ​ല​ക്ട്രി​ക്ക​ല്‍ വ​യ​റു​ക​ള്‍ ഇ​തി​നു​ള്ളി​ലാ​കു​മ്പോ​ള്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​ന് സാ​ധ്യ​ത​യേ​റെ​യാ​ണ്.

Tags : Fire breaks nattuvishesham local news

Recent News

Corehub Up