x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ​ര​ക​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ൽ തീ​പി​ടി​ത്തം


Published: March 31, 2026 02:24 AM IST | Updated: March 31, 2026 02:24 AM IST

കു​മ​ര​കം: കു​മ​ര​കം ക​പ്പ​ട പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. കൊ​യ്ത്ത് ക​ഴി​ഞ്ഞ് അ​വ​ശേ​ഷി​ച്ച വൈ​ക്കോ​ലി​നും അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കു​മാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് തീ​പ​ട​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വേ​ന​ൽ​ച്ചൂ​ടി​ൽ ഉ​ണ​ങ്ങി​ക്കി​ട​ന്ന വൈ​ക്കോ​ലാ​യ​തി​നാ​ൽ തീ ​അ​തി​വേ​ഗം പാ​ട​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.ശ​ക്ത​മാ​യ കാ​റ്റി​ൽ നി​മി​ഷ​നേ​ര​ത്തി​ൽ തീ ​ആ​ളി​പ്പ​ട​ർ​ന്നു. ഉ​ട​ൻത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു.

കോ​ട്ട​യ​ത്തു​നി​ന്നു ഫ​യ​ർഫോ​ഴ്സ് യൂ​ണി​റ്റു​ക​ളെ​ത്തി മ​ണി​ക്കൂറുക​ൾ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണവി​ധേ​യ​മാ​ക്കി​യ​ത്.

Tags : nattu vishesham Fire breaks Padasekara

Recent News

Corehub Up