x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടി​ട​ങ്ങ​ളി​ല്‍ തീ​പ​ട​ര്‍​ന്ന് പു​ര​യി​ടം ക​ത്തിന​ശി​ച്ചു


Published: February 8, 2026 10:44 PM IST | Updated: February 8, 2026 10:44 PM IST

ഏ​ഴ​ല്ലൂ​ര്‍ മ​ല​യി​ല്‍ ക​പ്പി​ലാം​ചു​വ​ട് ഭാ​ഗ​ത്ത് പ​ട​ര്‍​ന്നുപി​ടി​ച്ച കാ​ട്ടു​തീ അ​ണ​യ്ക്കു​ന്ന ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍.

തൊ​ടു​പു​ഴ: കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഏ​ഴ​ല്ലൂ​ര്‍ ആ​ന​പ്പാ​റ മ​ല​യു​ടെ പ​ടി​ഞ്ഞാ​റെ കോ​ടി​ക്കു​ളം ക​പ്പി​ലാം​ചു​വ​ട് ഭാ​ഗ​ത്ത് കാ​ട്ടു​തീ പ​ട​ര്‍​ന്നുപി​ടി​ച്ചു. വെ​ങ്ങ​ല്ലൂ​ര്‍ നെ​ല്ലി​ക്കാ​ത്ത​ട​ത്തി​ല്‍ ആ​ന​ന്ദി​ന്‍റെ ര​ണ്ടേ​ക്ക​ർ വ​രു​ന്ന പൈ​നാ​പ്പി​ള്‍ തോ​ട്ട​ത്തി​നും സ​മീ​പ​ത്തെ കാ​ടു​ക​ള്‍​ക്കും തീ​പി​ടി​ച്ചു.

സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ എ​ത്താ​ന്‍ സാ​ധി​ക്കാ​ത്തവി​ധം വ​ള​രെ ദു​ര്‍​ഘ​ട​മാ​യ പ്ര​ദേ​ശ​ത്താ​ണ് തീ​പി​ടി​ച്ച​ത്. സ​മീ​പ​ത്ത് ചെ​റി​യ വീ​ടു​ക​ളുള്ള മേ​ഖ​ല​യാ​ണ് ഇ​വി​ടം. ഗ്രേ​ഡ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജു പി.​ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ സേ​നാം​ഗ​ങ്ങ​ളും സ്ഥ​ല​മു​ട​മ​യും ചേ​ര്‍​ന്ന് കൃ​ഷി ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ​മ്പ് ഉ​പ​യോ​ഗി​ച്ചും ജീ​പ്പി​ല്‍ വെ​ള്ള​മെ​ത്തി​ച്ചും മൂ​ന്നു മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ ക​ഠി​ന​പ്ര​യ​ത്‌​നംകൊ​ണ്ട് തീയ​ണ​ച്ചു.
ഈ ​മാ​സം ഏ​ഴു ത​വ​ണ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് തീ​പി​ടിത്തമു​ണ്ടാ​കു​ന്ന​ത്.

സാമൂഹ്യവിരുദ്ധർ ഇവിടെ തന്പടിച്ച് അ​ശ്ര​ദ്ധ​യോ​ടെ സി​ഗ​ര​റ്റ് കു​റ്റി​ക​ളും മ​റ്റും വ​ലി​ച്ചെ​റി​യു​ന്ന​തു മൂ​ല​മാ​ണ് തീ​പി​ടിത്തമു​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന് അ​ടു​ത്തു​ള്ള പു​ര​യി​ട​ത്തി​ലും തീ​പി​ടി​ച്ചു. തൊ​ടു​പു​ഴ അ​ഗ്‌​നി​ര​ക്ഷാനി​ല​യ​ത്തി​ല്‍​നി​ന്നു സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഡി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സേ​നാം​ഗ​ങ്ങ​ള്‍ അ​ര​മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ച് തീ​യ​ണ​ച്ചു.

Tags : Fire breaks nattuvishesham local news

Recent News

Corehub Up