x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉദയംപേരൂരിൽ പാടശേഖരത്തിന് തീപിടിച്ചത് അഗ്നിരക്ഷാസേന അണച്ചു


Published: January 9, 2026 06:57 AM IST | Updated: January 9, 2026 06:57 AM IST

 

ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​രി​ൽ ക​ണ്ട​നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി അ​ണ​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​നാ​ട് ഭാ​ഗ​ത്ത് വാ​ർ​ഡ് നാ​ലി​ൽ​പ്പെ​ട്ട 38 ഏ​ക്ക​റോ​ളം വ​രു​ന്ന ക​രി​മാ​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ലു​ള്ള ച​തു​പ്പ് നി​ല​ത്തി​ലെ പു​ല്ലി​നും കാ​ടി​നു​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ തീ​പി​ടി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ തൃ​പ്പൂ​ണി​ത്തു​റ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ വാ​ഹ​ന​ത്തി​ന്, തീ​പി​ടി​ച്ച സ്ഥ​ല​ത്തേ​യ്ക്ക് ക​ട​ന്ന് ചെ​ല്ലാ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ അ​ഗ്നി​ര​ക്ഷാ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ ച​തു​പ്പി​ലി​റ​ങ്ങി ഫ​യ​ർ ബ്രേ​ക്ക് ഉ​ണ്ടാ​ക്കി​യും ഫ​യ​ർ ബീ​റ്റ് ഉ​പ​യോ​ഗി​ച്ചും തീ​യ​ണ​ച്ച് അ​പ​ക​ട സാ​ധ്യ​ത പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി.​വൈ. ഷ​മീ​ർ, പോ​ൾ മാ​ത്യു, വി​ഷ്ണു, ക​ണ്ണ​ൻ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ വ​സ​ന്ത്, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വും, ബ്ലോ​ക്ക് അം​ഗം മെ​ർ​ലി​ൻ ജോ​സ​ഫും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

Tags : nattu vishesham Firefighters paddy field Udayamperoor

Recent News

Corehub Up