സഡസ് ഉദ്ഘാടനം സാജു ചാക്കോ നിർവഹിക്കുന്നു.
അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ്) സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെയും ആസ്റ്റർ വോളന്റിയേഴ്സ്, ആസ്റ്റർ മെഡ്സിറ്റി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട്, പ്രഥമശുശ്രൂഷാ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ സ്റ്റുഡന്റ് അസോസിയേഷനായ സഡസ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
ഉദ്ഘാടനവും സർട്ടിഫിക്കറ്റുകളുടെ വിതരണവും ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് അധ്യക്ഷനായി. പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തടത്തിൽ, ഡോ. എം. എസ്. അനീഷ്, അസിസ്റ്റന്റ് പ്രഫ. അനീന എലിസബത്ത് എന്നിവർ പ്രസംഗിച്ചു.
Tags : First Aid Training NattuVishasham DistrictNews