നെല്ലിയാമ്പതി കർമലനാഥാ പള്ളിയിൽ തിരുനാളിന് ഫാ. റെജി പെരുമ്പിള്ളിൽ കൊടി ഉയർത്തുന്നു.
നെല്ലിയാമ്പതി: നെല്ലിയാമ്പതി കർമലനാഥ പള്ളിയിൽ തിരുനാളിന് വടക്കഞ്ചേരി ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവ നടന്നു. ഫാ. റോബി കൂന്താനിയിൽ മുഖ്യകാർമികനായി. ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. സാൻജോ ചിറയത്ത് തുടങ്ങിയവർ വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം 5ന് ഫാ. ക്രിസ്റ്റോ കാരക്കാട്ട് കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയിൽ ഫാ. ആൻസൻ മേച്ചേരി തിരുനാൾ സന്ദേശവും നൽകും. ശേഷം സാമ്പിൾ വെടിക്കെട്ടും ഡിജെ പ്രോഗ്രാമും നടക്കും. നാളെ വൈകുന്നേരം നാലിന് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. ക്രിസ് കോയിക്കാട്ടിൽ തിരുനാൾ സന്ദേശം നൽകും. പുലയംപാറ ജംഗ്ഷനിലേക്ക് പ്രദക്ഷിണവും ആകാശ വിസ്മയവും നടക്കും. തിങ്കളാഴ്ച വൈകുന്നേരം 5.30ന് മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയോടെ തിരുനാളിനെ സമാപനമാകും. വികാരി ഫാ. ബിജു കുമ്മംകോട്ടിൽ, കൈക്കാരന്മാരായ വിൻസന്റ് പട്ടിയക്കാരന്, ദേവസി കണ്ണൂർക്കാടൻ, കൺവീനർമാരായ ജേക്കബ് പരപ്പൻ, ജെസി തോമസ് തയ്യൽ പരിപാടികൾക്ക് നേതൃത്വം നൽകും.
Tags : Flag hoisted nattuvishesham local news