എടത്വ: ചെക്കിടിക്കാട് സെന്റ് ജോസഫ് ചാപ്പലില്‍ യൗസേപ്പിതാവിന്റെ തിരുനാളിന് വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍ കൊടിയേറ്റി. അസി. വികാരി ഫാ. വിനില്‍ പഞ്ഞിപ്പുഴ സഹകാര്‍മികത്വം വഹിച്ചു. ഇന്ന് രണ്ടിന് കണ്വന്ഷന് - ഫാ. സഖറിയ ഇരുപതില്‍. വൈകിട്ട് 4.15ന് വിശുദ്ധ കുര്‍ബാന-ഫാ. മിജോ കൊല്ലന്റെകിഴക്കേതില്‍, തുടര്‍ന്ന് ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം.
നാളെ വൈകിട്ട് 4ന് വിശുദ്ധ കുര്‍ബാന-ഫാ. സെബാസ്റ്റ്യന്‍ ശൗര്യാമാക്കില്‍, തുടര്‍ന്ന് ജപമാല പ്രദക്ഷിണം. തിരുനാള്‍ ദിനമായ മേയ് ഒന്നിന് രാവിലെ 9.45ന് സപ്രാ, 10ന് വിശുദ്ധ കുര്‍ബാന -ഫാ. ജിമ്മി തെക്കേക്കടുമ്മത്തില്, ഫാ. റോജന്‍ പുരയ്ക്കല്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം- ഫാ. ബിനില്‍ പഞ്ഞിപ്പുഴ.
മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ തിരുനാൾ
മുഹമ്മ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ 30 മുതൽ മേയ് 10 വരെ ആഘോഷിക്കും. 30ന് രാവിലെ 6.30ന് വികാരി ഫാ. ആന്റണി കാട്ടൂപ്പാറയുടെ കാർമികത്വത്തിൽ ജപമാല, കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന.
മേയ് ഒന്ന്, രണ്ട് തീയതികളിൽ രാവിലെ 6.30ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന. മുന്നിന് രാവിലെ 6.30ന് ജപമാല, വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥ പ്രാർഥന, 9.30ന് വിശുദ്ധ കുർബാന, വൈകിട്ട് 5.30ന് വിശുദ്ധ കുർബാന. നാലുമുതൽ എട്ടുവരെ രാവിലെ 6.30ന് ജപമാല, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. ഒൻപതിന് കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം, 6.30ന് സപ്രാ, വിശുദ്ധ കുർബാന, സന്ദേശം.
തിരുനാൾ ദിനമായ 10ന് രാവിലെ 6.30ന് സപ്രാ, ഫാ.സാനു വലിയവിടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, 9.30ന് ഫാ. ആന്റണി കാട്ടൂപ്പാറയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന, തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, നേർച്ച വസ്തുക്കളുടെ ലേലം, സ്നേഹവിരുന്ന്.
പള്ളിപ്പുറം ഒറ്റപ്പുന്ന പള്ളിയില്‍
തിരുനാള്‍
ചേര്‍ത്തല: പള്ളിപ്പുറം ഒറ്റപ്പുന്ന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന. തുടര്‍ന്ന് കൊടിയേറ്റ്-വികാരി റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ. 30നു വൈകുന്നേരം 5.15നു തിരുസ്വരൂപം വെഞ്ചരിപ്പ്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, പ്രസംഗം, നൊവേന-ഫാ. തോമസ് ചില്ലയ്ക്കല്‍. തുടര്‍ന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണം. ഒന്നിനു വൈകുന്നേരം അഞ്ചിനു തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ഫ്രെഡി കോട്ടൂര്‍. പ്രസംഗം-ഫാ. ജേക്കബ് കോഴുവള്ളില്. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, തിരുനാള്‍ പ്രദക്ഷിണം, പാച്ചോര്‍നേര്‍ച്ച, കലാസന്ധ്യ.
Tags : Flag hoisted nattuvishesham local news