x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ത്ത​ല നേ​ർ​ച്ച​യ്ക്ക് കൊ​ടി​യേ​റി; താ​ബൂ​ത്ത് 29ന്


Published: January 17, 2026 01:03 AM IST | Updated: January 17, 2026 01:03 AM IST

മ​ണ​ത്ത​ല ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​യു​ടെ കൊ​ടി​യേ​റ്റം പ​ള്ളി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ. ഇ​സ്മാ​യേ​ൽ നി​ർ​വ​ഹി​ക്കു​ന്നു.

​ചാ​വ​ക്കാ​ട്: പ്ര​സി​ദ്ധ​മാ​യ മ​ണ​ത്ത​ല ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​യ്ക്കു കൊ​ടി​യേ​റി. മ​ണ​ത്ത​ല ജു​മാ​അ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് പി.​കെ. ഇ​സ്മാ​യേ​ലാ​ണ് 238 ാം നേ​ർ​ച്ച​യ്ക്കു കൊ​ടി​ക​യ​റ്റം​നി​ർ​വ​ഹി​ച്ച​ത്.​ പ്രാ​ർ​ഥ​ന​യ്ക്ക്ഖ​ത്തീ​ബ്ക​മ​റു​ദീ​ൻ​ബാ​ദു​ഷ ത​ങ്ങ​ൾ നേ​തൃ​ത്വം​ന​ൽ​കി. ച​ക്ക​ര​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് നേ​ർ​ച്ച​യു​ടെ വ​ര​വ് അ​റി​യി​ക്കു​ന്ന മു​ട്ടും വി​ളി​ക്ക് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ തു​ട​ക്ക​മാ​യി. നേ​ർ​ച്ച ക​ഴി​യു​ന്ന​തു​വ​രെ പ​ട്ടാ​മ്പി ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ത്ത​ല - ചാ​വ​ക്കാ​ട് ദേ​ശ​ത്തെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​ർ​ച്ച വി​ളം​ബ​ര​മാ​യി മു​ട്ടും വി​ളി​ക്കാ​ർ എ​ത്തും. 28, 29 തി​യ​തി ക​ളി​ലാ​ണ് നേ​ർ​ച്ച ആ​ഘോ​ഷം.

സാ​മൂ​തി​രി രാ​ജാ​വി​ന്‍റെ പ​ട​നാ​യ​ക​നാ​യി​രു​ന്ന നാ​ല​ക​ത്ത്ചാ​ന്ദി​പു​റ​ത്ത് മ​ർ​ഹും ഹൈ​ദ്രോ​സ് കു​ട്ടി മൂ​പ്പ​ർ ശ​ത്രു സൈ​ന്യ​വു​മാ​യി ധീ​ര​മാ​യി പോ​രാ​ടി വീ​ര​ച​ര​മം പ്രാ​പി​ച്ച​തി​ന്‍റെ ഓ​ർ​മ​പു​തു​ക്ക​ലാ​ണ് നേ​ർ​ച്ച ആ​ഘോ​ഷം. 29ന് ​രാ​വി​ലെ ഭ​ക്തി​പൂ​ർ​വം കൊ​ണ്ടു​വ​രാ​നു​ള്ള താ​ബൂ​ത്ത് കൂ​ട് അ​ല​ങ്കാ​ര​ത്തി​നാ​യി ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടു പോ​യി.

Tags : Flag hoisted nattuvishesham local news

Recent News

Corehub Up