മരിയാപുരം പോച്ച അല്‍ഫോന്‍സാപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന് എടത്വ പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍ കൊടിയേറ്റു കര്‍മം നിര്‍വ്വഹിക
മരിയാപുരം: പോച്ച അല്‍ഫോന്‍സാപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീരുന്നാളിന് കൊടിയേറി. എടത്വ പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിബിന്‍ കക്കാപറമ്പില് ഫാ. അജോ പീടികയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തിരുന്നാള്‍ ദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് ഫാ. ചെറിയാന് കക്കുഴിയുടെ കാര്‍മികത്വത്തില്‍ മധ്യസ്ഥപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, വചന സന്ദേശം എന്നിവ നടക്കും. തുടര്‍ന്ന് അല്‍ഫോന്‍സാ ചാപ്പലില്‍നിന്ന് പോച്ച എംപി പാലം വരേയും തിരിച്ച് ചാപ്പലിലേക്കും ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം നടക്കും. പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളി വികാരി ജോസഫ് ചൂളപ്പറമ്പില്‍ നേതൃത്വം നല്‍കും.
Tags : NattuVishesham.DistricteNews