x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ സ​ഭൈ​ക്യ​വാ​രാ​ച​ര​ണ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും


Published: January 18, 2026 01:03 AM IST | Updated: January 18, 2026 01:03 AM IST

കു​റ​വി​ല​ങ്ങാ​ട്: ച​രി​ത്ര​വും പാ​ര​മ്പ​ര്യ​ങ്ങ​ളും സ​മ്മേ​ളി​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് അ​ല്മാ​യ നേ​തൃ​സം​ഗ​മം ന​ട​ക്കും.

സ​ഭൈ​ക്യ​വാ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ലാ​ണ് അ​ല്മാ​യ നേ​തൃ​സം​ഗ​മം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​ട​വ​ക​യി​ലെ പ​ള്ളി​യോ​ഗാം​ഗ​ങ്ങ​ളും കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഇ​ട​വ​ക​യി​ലെ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് ത​റ​വാ​ട് പ​ള്ളി​യി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി കാ​ളി​കാ​വ്, ക​ട​പ്പൂ​ര് ക​ര​ക്കാ​രും ക​ണി​വേ​ലി​ൽ, ക​രോ​ട്ടേ​ക്കു​ന്നേ​ൽ കു​ടും​ബ​ക്കാ​രും സം​ഗ​മി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.

സ​ഭൈ​ക്യ​വാ​ര​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി കൊ​ടി​യേ​റ്റും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ജോ​ൺ കൂ​റ്റാ​ര​പ്പ​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ, ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ക​ബ​റി​ട​ത്തി​ങ്ക​ലെ ധൂ​പ​പ്രാ​ർ​ഥ​ന​ക​ൾ​ക്ക് വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ലെ ഫാ. ​ജെ. മാ​ത്യു മ​ണ​വ​ത്ത് കോ​ർ എ​പ്പി​സ്‌​കോ​പ്പ, ആ​റൂ​ർ മേ​രി​ഗി​രി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​എ​യ്‌​സ​ൽ പൗ​ലോ​സ്, കൊ​ല്ലാ​ട് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി അ​സി. വി​കാ​രി ഫാ. ​എമി​ൽ ടി. ​ഏ​ബ്ര​ഹാം, നി​ല​മ്പൂ​ർ മ​ല​ങ്ക​ര ഭ​ദ്രാ​സ​ന​ത്തി​ലെ ഫാ. ​ടിനോ മ​ട​ത്തി​ൽ​മ​ണ്ണി​ൽ, പ​ത്ത​നം​തി​ട്ട ആ​ഞ്ചി​ലി​ക്കു​ന്ന് ചെ​ങ്ങ​റ സീ​റോ​മ​ല​ങ്ക​ര പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ണ്ട​ത്തി​ൽ​പ​റ​മ്പി​ൽ, എ​റ​ണാ​കു​ളം സെ​ന്‍റ് തോ​മ​സ് പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​എ​ബി പു​ല്ലൂ​കാ​ര​ൻ, കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക പാ​സ്റ്റ​റ​ൽ അ​സി​സ്റ്റ​ന്‍റ് ഫാ. ​ജോ​സ് കോ​ട്ട​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും

Tags : nattu vishesham Flag hoisting ceremony

Recent News

Corehub Up