x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വി​ല്‍​ത്തോ​ട്ടം ദേ​വാ​ല​യ​ത്തി​ല്‍ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ളി​ന് കൊടിയേറി

വെബ് ഡെസ്ക്
Published: September 18, 2026 01:41 AM IST | Updated: September 18, 2026 01:41 AM IST

ച​വ​റ കോ​വി​ല്‍​ത്തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഡാ​നി​യേ​ല്‍ കൊ​ടി​യേ​റ്റ് ക​ര്‍​മം നി

ച​വ​റ: കോ​വി​ല്‍​ത്തോ​ട്ടം സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ളി​ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ തു​ട​ക്കം. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഡാ​നി​യേ​ല്‍ കൊ​ടി​യേ​റ്റ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. തി​രു​നാ​ള്‍ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് റ​വ. മോ​ണ്‍. വി​ന്‍​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ.ജാ​ക്‌​സ​ണ്‍ ജ​യിം​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. ഫാ.നി​ക്കോ​ളാ​സ്, ഫാ.പ്ലേ​റ്റോ, ഫാ.വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ആ​റി​നും ഉ​ച്ച​യ്ക്ക് 12നും ​ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും. 25ന് ​വൈ​കു​ന്നേ​ര​ത്തെ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ കാ​യ​ല്‍ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.

26ന് ​ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ക്കും. അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​ര​ത്തെ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ദേ​വാ​ല​യ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

തി​രു​നാ​ള്‍ ദി​ന​മാ​യ 27ന് ​രാ​വി​ലെ ആറിന് ​ദി​വ്യ​ബ​ലി​യും 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​യും ന​ട​ക്കും. ഫാ. ​ഡോ. സെ​ല്‍​വി ആ​ന്റ​ണി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ തൊ​ബി​യാ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ. ​ജോ​ണ്‍ ജെ​റി ഐ​സ​ക് സ​ഹ​കാ​ര്‍​മി​ക​നാ​കും. വൈ​കു​ന്നേ​രം 4ന് ​ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് ഫാ. ​അ​ല്‍​ഫോ​ണ്‍​സ്, ഫാ. ​ടെ​റി ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക​ത്തോ​ടെ ഈ ​വ​ര്‍​ഷ​ത്തെ കൊ​ണ്‍​ഫ്രി​യ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​ന​മാ​കും.

Tags : Nattuvishesham DistrictNews DeepikaNews Flag Hoisting

Recent News

Corehub Up