x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​ക്കു മു​ന്നി​ൽ വെ​ള്ള​ക്കെ​ട്ട്


Published: June 12, 2026 12:07 AM IST | Updated: June 12, 2026 12:07 AM IST

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ടും അ​ക​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ച്ചി​രി​ക്കു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ദു​രി​ത​മാ​കു​ന്നു. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക​ളെ​ ക​യ​റ്റി​യ ആം​ബു​ല​ൻ​സു​ക​ള​ട​ക്കം നൂ​റുക​ണ​ക്കി​നു ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യുന്ന ക​വാ​ട​മാ​ണ് കു​ണ്ടും കു​ഴി​യു​മാ​യി വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞു കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ൾ പ​ണി​തെ​ങ്കി​ലും റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

ദേ​ശീ​യ​പാ​ത പ​ള്ളി​മു​ക്ക് ജം​ഗ്ഷ​ൻ മു​ത​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​ര കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടിപ്പൊളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ ആ​ശു​പ​ത്രി കേ​ന്ദ്ര​മാ​യി​പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ജാ​ഗ്ര​താസ​മി​തി അ​ട​ക്കം സം​ഘ​ട​ന​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രംവ​രെ ന​ട​ത്തി​യി​രു​ന്നു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. ഇ​തി​ൽ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഈ ​അ​ടു​ത്ത സ​മ​യ​ത്താ​ണ് ടൈ​ൽ പാ​കി​യ​ത്. ഈ ​ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​തി​രി​ക്കാ​നാ​ണ് ഓ​ട്ടോറി​ക്ഷാ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ക​വാ​ട​ത്തി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ക​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.​


അ​തേസ​മ​യം വ​ല​തുഭാ​ഗ​ത്തെ വ​ഴി​യി​ൽകൂ​ടി വാ​ഹ​ന​ങ്ങ​ൾ​ക്കു​ പ്ര​വേ​ശി​ക്കാ​മെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടും കു​ഴി​യും ഏ​റെ ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഗു​രു​ത​ര പ​രി​ക്കു പ​റ്റി​യ​വ​രെ ഓ​ട്ടോറി​ക്ഷ​ക​ളി​ൽ എ​ത്തി​ക്കു​മ്പോ​ൾ രോ​ഗി കൂ​ടു​ത​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ജി​ല്ല​യു​ടെ നാ​നാ​ഭാ​ഗ​ത്തുനി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സും ആ​ശു​പ​ത്രി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡു കൂ​ടി​യാ​ണി​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ത്തി​യ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Tags : Nattuvishesham Local Desk Flood Medical College Hospital

Recent News

Corehub Up