x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക സ​ഹ​. സം​ഘം ഓ​ണം ഫെ​യ​ർ നാ​ളെ

വെബ് ഡെസ്ക്
Published: August 6, 2026 04:01 AM IST | Updated: August 6, 2026 04:01 AM IST

പ്രതീകാത്മക ചിത്രം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ്് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് കോ- ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഓ​ണം ഫെ​യ​ർ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ എം​എ​ൽ​എ വി. ​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘ​ത്തി​ന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റ് എം.​കെ. ശ്രീ​ധ​ര​ൻ ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തും. സി​നി ആ​ർ​ട്ടി​സ്റ്റ് എ​ൻ.​പി. നി​സ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വി​പു​ല​മാ​യ വ​സ്ത്ര ശേ​ഖ​ര​മാ​ണ് ഓ​ണം ഫെ​യ​റി​ലു​ള്ള​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടാ​തെ ച​വി​ട്ടി​ക​ൾ, ബെ​ഡ്ഷീ​റ്റു​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ്, സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​ർ, കേ​ന്ദ്ര​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, പ്രീ ​പ്രൈ​മ​റി, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി സ​ർ​ക്കാ​രി​ൽനി​ന്ന് ശ​ന്പ​ള​മോ ഓ​ണ​റേ​റി​യ​മോ വാ​ങ്ങു​ന്ന​വ​ർ​ക്ക് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ഒ​രു ല​ക്ഷം രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കും.
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​യ്പ സ്കീ​മു​ക​ളും ചി​ട്ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഘം മെം​ബ​ർ​മാ​ർ​ക്ക് ഓ​ണം സ്പെ​ഷ​ൽ ലോ​ണാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കും. ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​ർ വാ​ങ്ങു​ന്ന​തി​ന് വാ​യ്പ അ​നു​വ​ദി​ക്കും. 25 വ​രെ മേ​ള പ്ര​വ​ർ​ത്തി​ക്കും.

Tags : Nattuvishesham Local News Onam Fair

Recent News

Corehub Up