x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിപ്പണിൽ ആ​വേ​ശ​മാ​യി ഫു​ട്ബോ​ൾ ധ​മാ​ക്ക


Published: June 29, 2026 06:06 AM IST | Updated: June 29, 2026 06:06 AM IST

റി​പ്പ​ണ്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

റി​പ്പ​ൺ: "ല​ഹ​രി​യോ​ട് നോ ​പ​റ​യാം, ജീ​വി​ത​ത്തോ​ട് യെ​സ് പ​റ​യാം" എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി റി​പ്പ​ൺ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്നലെ റി​പ്പ​ൺ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ധ​മാ​ക്ക 2026 ശ്ര​ദ്ധേ​യ​മാ​യി. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ​യു​ള്ള കെ​സി​വൈ​എം റെ​ഡ് റി​ബ​ൺ ആ​ന്‍റി ഡ്ര​ഗ്സ് കാമ്പ​യി​ന്‍റെ​യും ഓപ്പറേഷൻ തു​ഫാ​ന്‍റെയും ഭാ​ഗ​മാ​യി ‘ല​ഹ​രി​ക്കെ​തി​രേ വ​ല നി​റ​യെ ഗോ​ളു​ക​ൾ’ എ​ന്ന ആ​ശ​യത്തിലായിരുന്നു ഫുട്ബോൾ ധമാക്ക നടത്തിയത്.

മ​ന്ത്രി ടി. ​സി​ദ്ദിഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രിക്കെതിരെ പ്ര​തി​രോ​ധക്കോ​ട്ട കെ​ട്ടാ​ൻ യു​വ​ത​ല​മു​റ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് മ​ന്ത്രി പറഞ്ഞു. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്, ഫ്ലാ​ഷ് മോ​ബ്, ഫാ​ൻ​സ് ഷോ ​എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ സ്വാ​ഗ​തം പറഞ്ഞു.

കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി​ബി​ൻ പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​പ്പാ​ടി സി.​ഐ. ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി. ഇ​ട​വ​ക ട്ര​സ്റ്റി വ​ർ​ഗീ​സ് പു​തു​ശേ​രി, ജോ​സ് ക​ണ്ട​ത്തി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ സി​ജോ മ​ണി​യം​കു​ന്നേ​ൽ, അ​നൂ​പ് പാ​ല​ക്ക​ലോ​ടി, പ്രി​ൻ​സ് പാ​ലാ​ട്ടി​ൽ, ജോ​ഷി മാ​ന്തോ​ട്ട​ത്തി​ൽ, രാ​ഹു​ൽ പു​തു​ശേ​രി, വി​നു വാ​ഴ​പ്പ​ള്ളി, നി​യ​ത വ​ള്ളി​യാ​ങ്ക​ൽ, ആ​ൽ​ഫി ഇ​ട​പ്പ​റ​മ്പി​ൽ, നേ​ഹ ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up