x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ർ​ട്ട് പെ​ഡ​ല്ലേ​ഴ്‌​സ് പാ​ല​ക്കാ​ട് ആ​റാംവാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 3, 2026 04:05 AM IST | Updated: August 3, 2026 04:05 AM IST

ഫോ​ർ​ട്ട് പെ​ഡ​ല്ലേ​ഴ്‌​സ് പാ​ല​ക്കാ​ട് അം​ഗ​ങ്ങ​ൾ.

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ സൈ​ക്ലി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ർ​ട്ട് പെ​ഡ​ല്ലേ​ഴ്‌​സ് പാ​ല​ക്കാ​ട് ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ സൈ​ക്കി​ൾ സൗ​ഹൃ​ദ​റോ​ഡു​ക​ളും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം പാ​സാ​ക്കി.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം, റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ചെ​റി​യ വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന, ത​ക​ർ​ന്ന റോ​ഡ്, അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് ഷോ​ൾ​ഡ​റു​ക​ൾ, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ​വ മൂ​ലം സൈ​ക്ലി​സ്റ്റു​ക​ളു​ടെ യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വേ​ണ്ട ന​യ​രൂ​പീ​ക​ര​ണം വേ​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ല​ക്കാ​ട്- നെ​ല്ലി​യാ​മ്പ​തി, മ​ല​മ്പു​ഴ, സൈ​ല​ന്‍റ് വാ​ലി തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ൽ സൈ​ക്ലിം​ഗ് ടൂ​റി​സം വി​ക​സി​പ്പി​ക്കു​ക എ​ന്ന​തും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ക്കി​ൾ സൗ​ഹൃ​ദ പാ​ല​ക്കാ​ട് എ​ന്ന ദീ​ർ​ഘ​കാ​ല​പ​ദ്ധ​തി രൂ​പീ​ക​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പ്ര​ത്യേ​ക സൈ​ക്ലിം​ഗ് പാ​ത​ക​ളു​ടെ വി​ക​സ​നം, സു​ര​ക്ഷി​ത സൈ​ക്കി​ൾ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ, സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും കാ​മ്പ​യി​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സൈ​ക്കി​ൾ​സൗ​ഹൃ​ദ - ന​ട​ത്ത സൗ​ഹൃ​ദ റോ​ഡ് വി​ക​സ​നം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ​ടൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ.​ജി. ദി​ലീ​പ്- പ്ര​സി​ഡ​ന്‍റ്, നി​തി​ൻ മു​ത്തു, ജെ. ​ശ്യാം​കു​മാ​ർ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​യ​റാം കൂ​ട്ട​പ്ലാ​വി​ൽ- സെ​ക്ര​ട്ട​റി, അ​ഡ്വ. ലി​ജോ പ​ന​ങ്ങാ​ട​ൻ, ഡോ.​പി.​എം. ന​ജീ​ബ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, അ​ഡ്വ.​എ​സ്.​എം. അ​നൂ​പ്- ഖ​ജാ​ൻ​ജി എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു

Tags : Nattuvishesham Districtnews Fort Pedallers

Recent News

Corehub Up