മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ പിടിയിലായവർ.
മാഹി: ഇന്നോവ കാറിൽ മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 255 ലിറ്റർ മദ്യവുമായി നാലുപേരെ വടകര എക്സൈസ് സംഘം അറസ്റ്റു ചെയ്തു. മാഹി ചൂടിക്കൊട്ടയിലെ ജോൺസൺ മാത്യു (59), കൊല്ലം മുഖത്തല സ്വദേശി ബിജോയ് (29), പള്ളിമൺ സ്വദേശികളായ റോബിൻ (20), ബിബിൻ ബാബു (21) എന്നിവരാണ് പിടിയിലായത്. കാറും കസ്റ്റഡിയിലെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. ഉദ്യോഗസ്ഥരായ ജി.ആർ.സുരേഷ്കുമാർ, സായിദാസ് ഷിരാജ്, എ.ശ്യാംരാജ്, ഇ.എം.മുസ്ബിൻ, പ്രജീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.