സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: പൊതുഭരണ രംഗത്തെ അന്യായമായി സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും കുടുംബങ്ങളും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ടി. രാജേഷ് അധ്യക്ഷത വഹിച്ചു.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. സുനിൽകുമാർ, കെഎസ്എഫ്ഇഎസ്എ സംസ്ഥാന ജോയിന്റ് സെക്രട്ടറി മണിക്കുട്ടി, കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ദീപു കെ.എസ്. എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews t Collective