എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ
എരുമേലി: കെഎസ്ആർടിസി എരുമേലി ബസ്സ്റ്റേഷനിൽ പുതിയ ബസ് വാങ്ങാൻ പൂഞ്ഞാർ എംഎൽഎയുടെ സഹായ ഹസ്തം. എംഎൽഎ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ നൽകുന്നതിന് ജില്ലാ കളക്ടർക്ക് കത്ത് നൽകിയെന്ന് എം.ജെ. സെബാസ്റ്റ്യൻ അറിയിച്ചു.
ഗ്രാമീണ യാത്രാ സർവീസിന് ബസ് ഉപയോഗിക്കണമെന്നാണ് എംഎൽഎ നിർദേശം ഉന്നയിച്ചതെന്ന് ബസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. കളക്ടർ മുഖേനെ ഫണ്ട് അനുവദിച്ച് ബസ് ലഭ്യമാക്കാൻ അല്പം താമസം നേരിടുമെന്ന് അറിയിച്ചിട്ടുണ്ട്. എരുമേലി പ്രദേശത്ത് ബസ് സർവീസ് കുറഞ്ഞ മേഖലയിൽ കൂടുതൽ യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ റൂട്ട് തീരുമാനിക്കാനാണ് ആലോചന.
Tags : KSRTC NattuVishesham DistrictNews