കല്പ്പറ്റയില് വ്യാപാരികള് നടത്തിയ പന്തം കൊളുത്തി പ്രകടനം.
കല്പ്പറ്റ: യുപിഐ ഇടപാടുകള്ക്ക് നാല് ശതമാനം അധിക ചാര്ജ് ഈടാക്കാനുള്ള കേന്ദ്ര നീക്കത്തില് പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില് നഗരത്തില് പന്തംകൊളുത്തി പ്രകടനം നടത്തി.
പ്രസിഡന്റ് ഇ. ഹൈദ്രു, കെ. രഞ്ജിത്ത്, കെ.കെ. ജോണ്സണ്, പി.വി. അജിത്ത്, ടി. ഹാരിസ്, ഷാജി കല്ലടാസ്, അബ്ദുറഹ്മാന് തനിമ, ജോണ് മാതാ, സി.എച്ച്. ഷൈജല്, കെ.കെ. സിദ്ദിഖ്, പി.പി. ഷംസുദ്ദീന്, പ്രാണിയത്ത് അബ്ദുറഹ്മാന്, സാലിഹ്, അബ്ദുള് ഖാദര്, സതീഷ് പൂജാരി, ഗഫൂര് മൊബിന്, കെ.എം. സൗദ, സുപ്രിയ രാജന്, കെ.എസ്. അമ്പിളി, ഉമ്മര്, മിനി സണ്ണി, കെ.ടി. ബിന്ദു എന്നിവര് നേതൃത്വം നല്കി.
സുല്ത്താന് ബത്തേരി: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില് ബത്തേരി ബിഎസ്എന്എല് ഓഫിസിലേക്ക് മാര്ച്ച് നടത്തി. പ്രതിഷേധ പരിപാടിയുടെ ഭാഗമായി സര്ക്കാര് ഉത്തരവ് കത്തിച്ചു. പ്രതിഷേധ പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി പ്രമോദ് ഉദ്ഘാടനം ചെയ്തു. ബത്തേരി യൂണിറ്റ് പ്രസിഡന്റ് കെ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശികുമാര് അത്തോളി, പി.എം. ജയശ്രീ, മായാമോള്, ബാബുരാജ് എന്നിവര് പ്രസംഗിച്ചു.