x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടി​ടനി​ര്‍​മാ​ണ ച​ട്ടം ല​ഘൂ​ക​രി​ക്ക​ണം: ലെ​ന്‍​സ് ഫെ​ഡ്

വെബ് ഡെസ്ക്
Published: October 16, 2026 12:38 AM IST | Updated: October 16, 2026 12:38 AM IST

ലെ​ന്‍​സ് ഫെ​ഡ് ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ യൂ​ണി​റ്റ് വാ​ര്‍​ഷി​ക​സ​മ്മേ​ള​നം

ച​ങ്ങ​നാ​ശേ​രി: കേ​ര​ള കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര പ്ര​ദ​വും കാ​ല​താ​മ​സം വ​രാ​ത്ത​തു​മാ​യ ത​ര​ത്തി​ൽ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്ന് ലെ​ന്‍​സ് ഫെ​ഡ് ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ യൂ​ണി​റ്റ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ല്‍ വ​രു​ന്ന ബൈ​റോ​ഡു​ക​ളു​ടെ വീ​തി വി​പു​ലീ​ക​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി കെ​ട്ടി​ട നി​ര്‍​മാ​ണ അ​നു​മ​തി വൈ​കി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. സ്ഥ​ല​പ​രി​മി​തി മൂ​ലം വേ​ണ്ട​ത്ര രീ​തി​യി​ല്‍ കെ​ട്ടി​ടം പ​ണി​യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നി​രി​ക്കെ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​രു​ന്ന മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷ​മാ​യി മാ​റു​ന്നു​വെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ച്ച​വ​ട -വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ള്‍ മൂ​ലം പ്ര​തി​സ​ന്ധി​യി​ല്‍ ആ​കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ റ​വ​ന്യൂ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ പു​തി​യ സ​മി​തി​യെ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ക്ക​ണ​മെ​ന്നും പ്ലാ​ന്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​ത് എ​ളു​പ്പ​ത്തി​ല്‍ ആ​ക്കു​ന്ന​തി​നു സെ​റ്റ് ബാ​ക് മാ​ത്രം നോ​ക്കി പെ​ര്‍​മി​റ്റ് ന​ല്‍​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം ഏ​രി​യ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജാ​ക്ക്‌​സ​ന്‍ സേ​വ്യ​ർ, ബി​ജു ചെ​റു​കാ​ട്, പോ​ള്‍ ആ​ന്‍റ​ണി, നാ​രാ​യ​ണ​ശ​ര്‍​മ, ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ, ജോ​മോ​ന്‍ കൂ​ട​ത്തി​ല്‍, മാ​ര്‍​ട്ടി​ന്‍ എം.​എ​സ്., അ​ജി​ത് എ​സ്., ജോ​ണ്‍​സ​ണ്‍ ജോ​ൺ, ശ​ര​ത്ത്കു​മാ​ര്‍, നെ​ജി​മോ​ന്‍ പി.​എ., സെ​ബാ​സ്റ്റ്യ​ന്‍ ചെ​റി​യാ​ൻ, സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : LENSFED NattuVishesham DistrictNews

Recent News

Corehub Up