തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം റീത്ത പോൾ നിർവഹിക്കുന്നു
അങ്കമാലി: അങ്കമാലി ടൗണ് കപ്പേളയില് നവംബര് 20 മുതല് 29 വരെ ആഘോഷിക്കുന്ന വിശുദ്ധ അപ്രേമിന്റെ തിരുനാളിന് 101 അംഗ തിരുനാള് കമ്മിറ്റി രൂപീകരിച്ചു. ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയര്പേഴ്സണ് റീത്ത പോള് നിര്വഹിച്ചു. ഫാ. അലന് മഴവഞ്ചേരി അധ്യക്ഷത വഹിച്ചു.
ആദ്യ പ്രസുദേന്തിയായി മര്ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എന്.വി. പോളച്ചന് ഇതിനുള്ള കൂപ്പണ് ഏറ്റുവാങ്ങി. നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്സണ് വില്സണ് മുണ്ടാടന്, കൗണ്സിലര് ഗ്രേസി ദേവസി, കൈക്കാരന് ജീസണ് മുണ്ടാടന്, സെന്ട്രല് കമ്മിറ്റി വൈസ് ചെയര്മാന് സെബി വര്ഗീസ്, തിരുനാള് കമ്മിറ്റി കണ്വീനര് അഡ്വ.ജെറി വര്ഗീസ്, ട്രഷറര് ജിബി വര്ഗീസ്, ജോയിന്റ് കണ്വീനര്മാരായ ബിജു പൗലോസ്, സോനു ദേവസി, സെക്രട്ടറി സാന്റോ ദേവസി എന്നിവര് യോഗത്തില് പങ്കെടുത്തു.
Tags : Feast NattuVishesham DistrictNews