നിർമല കോളജിന് സമീപമുണ്ടായ അപകടത്തിൽ തകർന്ന സ്കൂട്ടറും കാറും.
മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ 11ഓടെ നിര്മല കോളജിന് സമീപമുണ്ടായ അപകടത്തില് സ്കൂട്ടര് യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (ഏഴ്) എന്നിവര്ക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ പിന്നാലെയെത്തിയ മൂന്നംഗ സംഘം സഞ്ചരിച്ച കാര് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള് പറഞ്ഞു. ഇടിയുടെ ആഘാതത്തില് ഉബൈസും മുഹമ്മദും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തില് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പൊലിസ് സ്ഥലത്തെത്തി മേല് നടപടികള് സ്വീകരിച്ചു.
Tags : Accident NattuVishesham DistrictNews