മന്ത്രി കെ.എം. ഷാജി
കൊച്ചി: തദ്ദേശ വകുപ്പിലെ ചട്ടങ്ങള് ഭേദഗതി ചെയ്യുന്നതിന് വകുപ്പിലെ ജീവനക്കാര് മുന്കൈയെടുക്കണമെന്നു മന്ത്രി കെ.എം. ഷാജി. സാധാരണക്കാര്ക്കു സഹായം ചെയ്തു കൊടുക്കാന് നിയമപരമായ ഭേദഗതികളും മാറ്റങ്ങളും വേണ്ടിവരുന്ന വിഷയങ്ങള് സര്ക്കാരിലേക്ക് അറിയിക്കാന് തദ്ദേശസ്ഥാപന ജീവനക്കാര് പ്രത്യേകം താത്പര്യമെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തദ്ദേശ സര്വീസിലെ ജീവനക്കാരുടെ പൊതുസംഘടനയായ കേരള ലോക്കല് സെല്ഫ് ഗവണ്മെന്റ് എംപ്ലോയീസ് ഓര്ഗനൈസേഷന് (കെഎല്ഇഒ) സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങള്ക്കെതിയായുള്ള രാഷ്ട്രീയ പ്രമേയവും തദ്ദേശ പൊതു സര്വീസ് രൂപീകരണത്തിലെ അപാകതകള് സംബന്ധിച്ച സംഘടനാ പ്രമേയവും സമ്മേളനത്തില് അവതരിപ്പിച്ചു.
വികലമാക്കപ്പെട്ട പങ്കാളിത്ത പെന്ഷന് പരിഷ്കരിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കുക, തദ്ദേശ സ്ഥാപനങ്ങളില് നിന്നും വിരമിക്കുന്ന ജീവനക്കാരുടെ ടെര്മിനല് ലീവ് സറണ്ടര് സര്ക്കാര് ഏറ്റെടുക്കുക, മെഡിസെപ് അപാകതകള് പരിഹരിച്ചു സമഗ്രമാക്കുക, പൊതു സ്ഥലമാറ്റ മാനദണ്ഡ അപാകതകള് പരിഹരിക്കുക, പരാജയപ്പെട്ട തദ്ദേശ പൊതുസര്വീസ് പിന്വലിക്കുക, തദ്ദേശ പൊതു സര്വീസ് സ്ഥാപനങ്ങളില് സ്റ്റാഫ് പാറ്റേണ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Tags : Self-Government Department NattuVishesham DistrictNews