x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​ക്കൊ​ച്ചി​യി​ൽ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 16, 2026 01:23 AM IST | Updated: October 16, 2026 01:23 AM IST

കൗ​ൺ​സി​ല​ർ ല​സി​ത പീ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മെ​ഗാ ക്ലീ​നിം​ഗ്.

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ല്‍ സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച് ജ​ന​ങ്ങ​ളു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഗാ ക്ലീ​നിം​ഗ് ന​ട​ത്തി. ഇ​ട​ക്കൊ​ച്ചി 59-ാം ഡി​വി​ഷ​നി​ല്‍ തു​ട​ക്കം കു​റി​ച്ച ക്ലീ​നിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ല​സി​ത പീ​റ്റ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൊ​തു ഇ​ട​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ പൂ​ന്തോ​ട്ട​ങ്ങ​ള്‍ നി​ര്‍​മി​ക്കും. പൂ​ര്‍​ണ​മാ​യും മാ​ലി​ന്യ മു​ക്ത ഡി​വി​ഷ​നാ​ക്കി ഇ​ട​ക്കൊ​ച്ചി​യെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ മാ​തൃ​കാ വീ​ടു​ക​ളും, വി​ദ്യാ​ല​യ​ങ്ങ​ളും, സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ടെ​ത്തി പു​ര​സ്‌​കാ​രം ന​ല്‍​കു​മെ​ന്ന് കൗ​ണ്‍​സി​ല​ര്‍ ല​സി​ത പീ​റ്റ​ര്‍ പ​റ​ഞ്ഞു. മെ​ഗാ ക്ലി​നിം​ഗ് പ​രി​പാ​ടി​യി​ല്‍ ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍, അ​യ​ല്‍​ക്കൂ​ട്ടം, ഹ​രി​ത​ക​ര്‍​മ സേ​ന, ഡി​എ​ല്‍​ആ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Zero Waste Project NattuVishesham DistrictNews

Recent News

Corehub Up