എറണാകുളം ജില്ല അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളജിലെ 25-ാം ബിഡിഎസ് ബാച്ചിലെയും 18-ാം എംഡിഎസ് ബാച്ചിലെയും വിദ്യാർഥികൾക്കും വരവേൽപ്പ് നൽകി. അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ ഉദ്ഘാടനം ചെയ്തു. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മാർത്തോമ്മ ചെറിയപള്ളി സഹവികാരി ഫാ. എൽദോസ് ചെങ്ങമനാട്ട്, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, ട്രഷറർ എം. എം. സണ്ണി , ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഡോ. കെംതോസ് പോൾ, വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ജേക്കബ് മാത്യു, ഡോ. കൃഷ്ണൻ ഹരി, ഡോ.സി. ജോസഫ് സെബാസ്റ്റ്യൻ , പി ടി എ പ്രതിനിധി തങ്കച്ചൻ, വിദ്യാർഥി യൂണിയൻ ചെയർമാൻ അക്ഷയ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
വൈറ്റ് കോട്ട്, ഇൻഡക്ഷൻ പ്രോഗ്രാമിൽ പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ വിദ്യാർഥികൾക്ക് പ്രഫഷണൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഗവേഷണ മികവിനുള്ള അംഗീകാര പുരസ്കാരങ്ങൾ വിദ്യാർഥികൾക്കും അധ്യാപക മാർഗദർശികൾക്കും ചടങ്ങിൽ വിതരണം ചെയ്തു.
Tags : Induction NattuVishesham DistrictNews