ഇടിമിന്നലിൽ വൻ മരം പിളർന്ന് ചിതറിയ നിലയിൽ
വൈക്കം: ശക്തമായ ഇടിമിന്നലിൽ വൻമരം പൊട്ടിച്ചിതറി. വെച്ചൂർ ഈട്ടുംപുറം കട്ടമടയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദത്തോടെ ഉണ്ടായ ഇടിമിന്നലിലാണ് മരം പിളർന്ന് ചിതറിയത്. ആ സമയം മഴ ഉണ്ടായിരുന്നില്ല. മുച്ചൂർക്കാവ് കട്ടമട പാലത്തിന് സമീപത്തെ റോഡരികിലുള്ള സജീറിന്റെ പുരയിടത്തിലെ മരത്തിനാണ് മിന്നലേറ്റത് . ഈ പറമ്പിൽ വീടുണ്ടായിരുന്നില്ല. 20മീറ്റർ അകലെയുളള വീട്ടിൽ കുട്ടികളടക്കം നിരവധിപേർ ഉണ്ടായിരുന്ന സമയത്താണ് ഇടിമിന്നൽ ഉണ്ടായത്. ആർക്കും പരിക്കില്ല.
Tags : lightning NattuVishesham DistrictNews