വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ കമ്മിറ്റി നടത്തിയ ധര്ണാസമരം
കടുത്തുരുത്തി: യുപിഐ ഇടപാടുകള്ക്ക് ചാര്ജ് ഏര്പ്പെടുത്തിയ കേന്ദ്രസര്ക്കാര് നടപടിക്കെതിരെ പ്രതിക്ഷേധവുമായി വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ കമ്മിറ്റി. സംഘടനയുടെ നേതൃത്വത്തില് കടുത്തുരുത്തി പോസ്റ്റ് ഓഫീസിന് മുന്നില് ധര്ണാസമരവും ഗവണ്മെന്റ് ഓര്ഡര് കത്തിക്കലും നടത്തി.
ഏരിയ പ്രസിഡന്റ് രാജേഷ് മൂലയിലിന്റെ അധ്യക്ഷതയില് കൂടിയ യോഗം സമിതി ഏരിയ രക്ഷാധികാരി കെ. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സിപിഎം ബെസ്റ്റ് ലോക്കല് സെക്രട്ടറി എം.ഐ. ശശിധരന്, സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എന്.കെ. രാജൻ, ഏരിയാ സെക്രട്ടറി ബേബിച്ചന് തയ്യിൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബിജു വട്ടനിരപ്പേൽ, കെ.ജി. സജീവ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സാജന് മാത്യു, പ്രകാശന് കണ്ണന്തറ, ടി.എം. രാജൻ, ബാബു പീറ്റർ, ബാബുരാജ്, ജീമോന് കുര്യനാട് തുടങ്ങിയവര് പ്രസംഗിച്ചു.
തലയോലപറമ്പ് : വ്യാപാരി വ്യവസായി സമിതി തലയോലപറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യുപിഎ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് ഉപരോധ സമരവും ഓഡർ കത്തിക്കലും നടത്തി. ഇന്നലെ രാവിലെ 11.30ന് തലയോലപറമ്പ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമര പരിപാടി സി പി എം തലയോലപറമ്പ് ഏരിയ കമ്മറ്റി സെക്രട്ടറി ഡോ. സി.എം.കുസുമൻ ഉദ്ഘാടനം ചെയ്തു.
2000രൂപയിലധികം വരുന്ന കച്ചവടത്തിന് നാലു ശതമാനം എം ടി ആർ ഏർപ്പെടുത്തുന്നത് കച്ചവടം ഉപജീവനമാക്കിയ ചെറുകിട കച്ചവടക്കാർക്ക് കനത്ത പ്രഹരമാകുമെന്ന് ഡോ. സി.എം.കുസുമൻ പറഞ്ഞു. രാജ്യത്തെ വ്യാപാര മേഖല ബഹുരാഷ്ട്രകുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തന്ത്രപരമായ ഈ ഗുഢനീക്കം ദൂരവ്യാപകമായ ഫലമുളവാക്കുമെന്നും ചെറുകിട വ്യാപാരികൾ തുടച്ചുനീക്കപ്പെടുമെന്നും ഡോ. സി. എം. കുസുമൻ കൂട്ടിച്ചേർത്തു. വ്യാപാരി വ്യവസായി സമിതി തലയോലപറമ്പ് ഏരിയ പ്രസിഡൻ്റ് പി. ആർ.ദിലീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഇ.നെജീബ്, എം.കെ.ജയകുമാർ, എം.ഒ.കുര്യാക്കോസ്, ടി.എൻ.റിയാസ്, ജി. ജിമോൻ , വി.സി. ജയകുമാർ, കെ.വി. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചങ്ങനാശേരി: യുപിഐ ഇടപാടിനു ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ വ്യാപാരി വ്യവസായി സമിതി ചങ്ങനാശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു.
വാഴൂർ റോഡ് ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു. നഗരം ചുറ്റി മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. തുടർന്ന് നിയമ ഭേദഗതി വരുത്തിയ ബില്ലിന്റെ കോപ്പി കത്തിച്ചു വ്യാപാരികൾ പ്രതിഷേധിച്ചു.
സമിതി ഏരിയാ സെക്രട്ടറി കെ.കെ. മോഹൻകുമാർ, ജില്ലാ കമ്മിറ്റിയംഗം പി.എ. അഷ്റഫ്, ടി. അനീസ്, നൗഷാദ് ഉമ്മർ, എം.എച്ച്. മുബാഷ്, സക്കീർ ഹുസൈൻ, ശ്രീനാഥ് കൃഷ്ണൻ, എം.കെ. ബിജു, എ.കെ. സുമോന്, ജോജോ കുമരങ്കരി, നസീർ വെറൈറ്റി, മനോഹർ തോമസ്, സോണി സെബാസ്റ്റ്യൻ, രാജു ചാക്കോ എന്നിവർ പ്രസംഗിച്ചു.