വീട്ടുപറന്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി.
അന്പലവയൽ: വീട്ടുപറന്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ മധ്യ വയസ്കൻ പിടിയിൽ. അന്പലവയൽ പുതുക്കാട് പാറനാൽ പി.വി. വർഗീസ്(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അന്പലവയൽ പൊലിസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ടി. മനോഹരന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പറന്പിൽ ചാക്കിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെടുത്തത്. കൂടാതെ ഇയാളിൽ നിന്നും 8.35 ഗ്രാം ഉണങ്ങിയ കഞ്ചാവും ആറ് ഗ്രാം കഞ്ചാവിന്റെ കുരുവും പിടിച്ചെടുത്തു. അന്പലവയൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.