x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ല്‍ യു​ഡി​എ​സ്എ​ഫി​നു നേ​ട്ടം

വെബ് ഡെസ്ക്
Published: October 15, 2026 11:53 PM IST | Updated: October 15, 2026 11:53 PM IST

പു​ല്‍​പ്പ​ള്ളി​യി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നം

ക​ല്‍​പ്പ​റ്റ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കു​കീ​ഴി​ല്‍ ജി​ല്ല​യി​ലു​ള്ള കോ​ള​ജ് യൂ​ണി​യ​നു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​സ്എ​ഫി​നു നേ​ട്ടം. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന കോ​ള​ജു​ക​ളി​ല്‍ ഏ​ഴ് എ​ണ്ണ​ത്തി​ല്‍ കെ​എ​സ്‌​യു മു​ന്ന​ണി വി​ജ​യി​ച്ചു.

ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ല്‍ 12 സീ​റ്റു​ക​ളി​ല്‍ 11ഉം ​ക​ല്‍​പ്പ​റ്റ എ​ന്‍​എം​എ​സ്എം കോ​ള​ജി​ല്‍ ഒ​മ്പ​തി​ല്‍ ആ​റും പു​ല്‍​പ്പ​ള്ളി ജ​യ​ശ്രീ കോ​ള​ജി​ലും ബ​ത്തേ​രി അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ലും എ​ട്ടി​ല്‍ എ​ട്ടും സീ​റ്റു​ക​ള്‍ കെ​എ​സ്‌​യു നേ​ടി. മീ​ന​ങ്ങാ​ടി ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ല്‍ എ​ട്ടി​ല്‍ ഏ​ഴു സീ​റ്റു​ക​ള്‍ കെ​എ​സ്‌​യു മു​ന്ന​ണി സ്വ​ന്ത​മാ​ക്കി. മു​ട്ടി​ല്‍ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് യൂ​ണി​യ​ന്‍ എം​എ​സ്എ​ഫ് പി​ടി​ച്ചു. ല​ക്കി​ടി ഓ​റി​യ​ന്‍റ​ല്‍ കോ​ള​ജി​ലും ന​ട​വ​യ​ല്‍ സി​എം കോ​ള​ജി​ലും ജ​ന​റ​ല്‍ സീ​റ്റു​ക​ള്‍ കെ​എ​സ്‌​യു​വി​ന് നേ​ട​നാ​യ​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​തം ഗോ​കു​ല്‍​ദാ​സ് പ​റ​ഞ്ഞു. പു​ല്‍​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജി​ലും സി​കെ​ആ​ര്‍​എം ബി​എ​ഡ് കോ​ള​ജി​ലും മു​ഴു​വ​ന്‍ സീ​റ്റും എ​സ്എ​ഫ്‌​ഐ നേ​ടി. വൈ​ത്തി​രി ഓ​റി​യ​ന്‍റ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഓ​റി​യ​ന്‍റ​ല്‍ കോ​ള​ജ് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് (ക​ള്‍​ന​റി ആ​ര്‍​ട്‌​സ്), ന​ട​വ​യ​ല്‍ സി​എം കോ​ള​ജ്, പൂ​മ​ല ബി​എ​ഡ് സെ​ന്‍റ​ര്‍, പൂ​മ​ല എം​എ​സ്ഡ​ബ്ല്യു സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​സ്എ​ഫ്‌​ഐ​ക്കാ​ണ് നേ​ട്ടം. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​കാ സ​മ​ര്‍​പ്പ​ണം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ര​ണ്ട് കോ​ള​ജ് യൂ​ണി​യ​നു​ക​ളി​ലും മ​റ്റു കോ​ള​ജു​ക​ളി​ല്‍ 17 സീ​റ്റു​ക​ളി​ലും എ​സ്എ​ഫ്‌​ഐ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​ല്‍​ഫോ​ണ്‍​സ കോ​ള​ജി​ല്‍ യു​ഡി​എ​സ്എ​ഫി​നും സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ല്‍ കെ​എ​സ്‌​യു​വും വി​ജ​യി​ച്ചു. അ​ല്‍​ഫോ​ണ്‍​സ കോ​ള​ജി​ല്‍ പ​ന്ത്ര​ണ്ട് സീ​റ്റു​ക​ളി​ല്‍ പ​തി​നൊ​ന്നും നേ​ടി​യാ​ണ് യു​ഡി​എ​സ്എ​ഫ് വി​ജ​യി​ച്ച​ത്.

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ പ​തി​മൂ​ന്നി​ല്‍ പ​തി​നൊ​ന്ന് സീ​റ്റും നേ​ടി​യാ​ണ് കെ​എ​സ്‌​യു വി​ജ​യി​ച്ച​ത്. യു​ഡി​എ​സ്എ​ഫ്, കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും ബ​ത്തേ​രി ടൗ​ണി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

പു​ല്‍​പ്പ​ള്ളി: ജ​യ​ശ്രീ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ് യൂ​ണി​യ​ന്‍ കെ​എ​സ്‌​യു​വി​ന്. മ​ത്സ​രി​ച്ച ജ​ന​റ​ല്‍ സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കെ​എ​സ്‌​യു സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു.
ഭാ​ര​വാ​ഹി​ക​ള്‍: അ​സ്‌​ലം ഷാ​നു-​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, അ​ന​ഘ എ​സ്. റാം-​വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, എ.​കെ. അ​നി​രു​ദ്ധ്-​സെ​ക്ര​ട്ട​റി, പി.​പി. വി​സ്മ​യ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷ​ഹാ​ന ഷെ​റി​ന്‍-​യു​യു​സി, അ​ജ​യ് കൃ​ഷ്ണ​രാ​ജ്-​ഫൈ​ന്‍ ആ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി, എം. ​കി​ച്ചു-​എ​ഡി​റ്റ​ര്‍, പി.​വി. അ​ഭി​ന​ന്ദ്-​ജ​ന​റ​ല്‍ ക്യാ​പ്റ്റ​ന്‍.

പു​ല്‍​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജി​ല്‍ എ​സ്എ​ഫ്‌​ഐ വി​ജ​യി​ച്ചു

പു​ല്‍​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും എ​സ്എ​ഫ്‌​ഐ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ജെ. ​ആ​ദി​ഷ് ബാ​ബു-​ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, ആ​ര്‍.​ഡി. ദി​യ-​വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, എ​സ്.​എം. ഉ​ദി​ത്-​സെ​ക്ര​ട്ട​റി, പി.​സി. ന​ന്ദ​ന-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ആ​യു​ഷ്മാ​ന്‍ തോ​മ​സ്, എം.​കെ. അ​മ​ല്‍​നാ​ഥ്-​യു​യു​സി, യു. ​ആ​ര്യ​ന​ന്ദ-​ഫൈ​ന്‍ ആ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി, ആ​ര്‍.​എ​സ്. ശ്രീ​ന​ന്ദ-​എ​ഡി​റ്റ​ര്‍, ക്രി​സ്റ്റ്യാ​നോ പോ​ള്‍-​ജ​ന​റ​ല്‍ ക്യാ​പ്റ്റ​ന്‍.

Tags : College Union Election NattuVishesham DistrictNews

Recent News

Corehub Up