x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ജി.​ സു​ധാ​ക​ര​ന്‍ 


Published: May 15, 2026 10:51 PM IST | Updated: May 15, 2026 10:51 PM IST

ജി.​ സു​ധാ​ക​ര​ൻ എം​എ​ൽ​എ സ്കു​ളു​ക​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്നു.

അ​മ്പ​ല​പ്പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ള്‍ മു​ന്‍​മ​ന്ത്രി​യും നി​യു​ക്ത എം​എ​ല്‍​എ​യു​മാ​യ ജി.​ സു​ധാ​ക​ര​ന്‍  സ​ന്ദ​ര്‍​ശി​ച്ച് അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. പു​ന്ന​പ്ര പ​റ​വൂ​ര്‍ ഗ​വ. വി.​എ​സ്. അ​ച്യുതാ​ന​ന്ദ​ൻ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ പ്ര​ഥ​മ അ​ധ്യാ​പി​ക എ​ൻ.​ മ​യ, അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ള്‍ പ്ര​ഥ​മ അ​ധ്യാ​പി​ക ബി​ന്ദു​ലേ​ഖ.​പി, നാ​ലു​ചി​റ ഗ​വ. ഹൈ​സ്കൂ​ളി​ലെ പ്ര​ഥ​മ അ​ധ്യാ​പി​ക സു​മം​ഗ​ലി. ജി ​എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

വി.​എ​സ്. അ​ച്യുതാ​ന​ന്ദ​ൻ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ ച​ട​ങ്ങി​ല്‍ മു​തി​ര്‍​ന്ന അ​ധ്യാ​പ​ക​ന്‍ ബൈ​ജു ബാ​സ്റ്റി​ൻ, മു​ൻ പിടി.​എ പ്ര​സി​ഡ​ന്‍റ് കെ.സി. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും മ​റ്റ് ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ ച​ട​ങ്ങി​ല്‍ പ്രി​ൻ​സി​പ്പ​ല്‍ ഹ​നീ​ഷ്യ. കെ.​എ​ച്ച്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ. ​ആ​ർ. ക​ണ്ണ​ൻ, പിടിഎ ​പ്ര​സി​ഡ​ന്‍റ് അ​രു​ൺ​കു​മാ​ർ.​പി മ​റ്റ് അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. നാ​ലു​ചി​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ ​പിടിഎ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ഓ​മ​ന​ക്കു​ട്ട​നും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

Tags : G. Sudhakaran nattuvishesham local news

Recent News

Corehub Up