മഠത്തിൽവരവ് കാണാനെത്തിയ മുൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ.
തൃശൂർ: അഴകുള്ള അലകടലായി എട്ടു തട്ടകങ്ങളിൽ നിന്നുള്ള ഘടക പൂരങ്ങൾ ഒന്നിനു പിറകെ ഒന്നായി വടക്കുന്നാഥ ക്ഷേത്രാങ്കണത്തിലേക്ക് വന്നണഞ്ഞപ്പോൾ പൊലിമ കുറയാത്ത പൂരത്തിന്റെ ആഘോഷക്കാഴ്ചകൾ വിരിഞ്ഞു. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവന്പാടിയും പാറമേക്കാവും മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപ്പൊലിമ കുറയ്ക്കുകയും വെടിക്കെട്ട് വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നെങ്കിലും ഘടക പൂരങ്ങളുടെ ആഘോഷങ്ങൾക്കോ ആചാര അനുഷ്ഠാനങ്ങൾക്കോ മാറ്റങ്ങൾ വരുത്തിയില്ല.
പതിവുപോലെ പൂരപ്പറന്പ് നിറച്ചത് ഘടക പൂരങ്ങൾ തന്നെ. പലഭാഗത്തു നിന്നെത്തിയ പൂരങ്ങൾ പലവഴികളിലൂടെ തേക്കിൻകാട് മൈതാനത്തേക്ക് കയറി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി.
വെയിൽ മൂക്കും മുൻപേ വടക്കുന്നാഥ ക്ഷേത്രത്തിത്തി മടങ്ങി കണിമംഗലം ശാസ്താവ്. നെയ്തലക്കാവ് ഭഗവതി പൂരവിളംബരംനടത്തി തുറന്നിട്ട തെക്കേഗോപുരനടവഴി കടന്ന് പടിഞ്ഞാറേനടവഴി പുറത്തിറങ്ങിയ കണിമംഗലം ശാസ്താവിന്റെ പൂരം വെയിൽ ചൂടേറും മുൻപേ തട്ടകത്തേക്ക് തിരിച്ചുപോയി.
കിഴക്കുംപാട്ടുകര പനമുക്കുംപള്ളി ക്ഷേത്രം, ചെന്പൂക്കാവ് കാർത്യായിനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ക്ഷേത്രം, നെയ്തലക്കാവ് ക്ഷേത്രം, കാരമുക്ക് എന്നിവിടങ്ങളിൽ നിന്നുള്ളറുപൂരങ്ങൾ പലസമയത്തായി തൃശൂരിന്റെ പലഭാഗത്തു നിന്നായിവന്ന് തേക്കിൻകാടിലൂടെ കയറി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി വടക്കുന്നാഥനെ വണങ്ങി തിരിച്ചുപോയി.
മൂന്നാന മാത്രമുള്ള പൂരങ്ങളും പതിനാല് ആനകളുള്ള പൂരങ്ങളും ഉണ്ടായിരുന്നു. അവരും അവർക്കൊപ്പം എത്തിയ പൂരപ്രേമികളും തട്ടകക്കാരും ഭക്തരും വടക്കുന്നാഥ ക്ഷേത്രം മൈതാനിയെ ശരിക്കും പൂരപ്പറന്പാക്കി. ഉച്ചയോടെ പകൽപ്പൂരങ്ങൾക്ക് സമാപനമായി.
കണിമംഗലം, കാരമുക്ക്, ലാലൂർ, നെയ്തലക്കാവ് എന്നിവർക്ക് ഒന്പത് ആനകൾ വീതവും പനമുക്കുംപിള്ളി, ചെന്പുക്കാവ് എന്നിവർക്ക് മൂന്നാനകൾ വീതവുമാണുണ്ടായിരുന്നത്. 14 ആനകളുമായി ചൂരക്കോട്ടുകാവും 13 ആനകളുമായി അയ്യന്തോൾ കാർത്യായനി ഭഗവതിയും പൂരംകൊണ്ടു. ചൂരക്കോട്ടുകാവിനും നെയ്തലക്കാവിനും നാദസ്വരവും പാണ്ടിമേളവും അകന്പടിയായപ്പോൾ മറ്റുള്ളവർക്കെല്ലാം പഞ്ചവാദ്യവും പാണ്ടിമേളവുമാണ് നാദ അകന്പടിയായത്.
വാക്കുപാലിച്ച്
അർജുൻ പാണ്ഡ്യൻ
വീണ്ടും തൃശൂരിൽ
തൃശൂർ: പൂരനഗരിയുടെ പടിയിറങ്ങുമ്പോൾ തൃശൂർക്കാർക്ക് നൽകിയ വാക്ക് മുൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തെറ്റിച്ചില്ല.
കാസർകോട്ടുനിന്ന് സ്നേഹത്തട്ടകത്തിലെ പൂരപ്രേമിയായി അദ്ദേഹമെത്തി. തൃശൂർ നൽകിയ സ്നേഹത്തിന് നന്ദിപറഞ്ഞ അദ്ദേഹം, വെടിക്കെട്ടപകടത്തിന്റെ മുറിവുണങ്ങാൻ നാട് ഒറ്റക്കെട്ടായി നിൽക്കണമെന്ന ആഹ്വാനത്തോടെ പൂരക്കാഴ്ചകളിൽ അലിഞ്ഞു.
Tags : Ghatkapuras nattuviehesham local news