കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ സർഗശാലയിൽ പങ്കെടുത്ത വിദ്യാർഥികൾ ഐഎസ്ആർഒ ശാസ്ത്രജ്ഞ പ്രിയ സി. കുര്യൻ, പ്രോഗ്രാം കോഓർഡിനേറ്റർ രാജേഷ് കെ
പൊൻകുന്നം: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ സർഗശാല പൊൻകുന്നം ഗവൺമെന്റ് വിഎച്ച്എസ്എസിൽ നടത്തി. യുഎസ്എസ് സ്കോളർഷിപ്പ് നേടി ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം. പുസ്തകപരിചയം വായനയുടെ ആനന്ദം എന്ന വിഷയത്തിൽ അധ്യാപികയും മാധ്യമപ്രവർത്തകയുമായ എസ്.കെ. ശ്രീദേവിയും
ആകാശ ദൗത്യങ്ങളെക്കുറിച്ചും ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഐഎസ്ആർഒ ശാസ്ത്രജ്ഞ പ്രിയ സി. കുര്യനും ക്ലാസ് നയിച്ചു.
വേൾഡ് സ്പേസ് വീക്കിന്റെ ഭാഗമായി ക്വിസ്, സംവാദം എന്നിവ ചിറക്കടവ് യുപിഎസ് അധ്യാപിക ഹർഷാ ജി. നായർ നയിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ രാജേഷ് കെ. രാജു പ്രസംഗിച്ചു.
Tags : NattuVishesham DistrictNews