വെള്ളറട: പാറശാല നിയോജക മണ്ഡലം ബിജെപി സ്ഥാനാര്‍ഥി അഡ്വ. ഗിരീഷ് നെയ്യാര്‍ അമ്പൂരി പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളിൽ സന്ദര്‍ശനം നടത്തി. രാവിലെ മുതല്‍ ഉച്ചവരെ കുന്നത്തുമല ഉള്‍പ്പെടെയുള്ള ഉന്നതികളിലെത്തി സമ്മതിദായകരെ കണ്ട് വോട്ടുതേടി. തുടര്‍ന്ന് ആര്യങ്കോട് പഞ്ചായത്തില്‍ വാഹനപര്യടനം നടത്തി.
ചിലമ്പറയില്നിന്നും ആരംഭിച്ച പര്യടനം മണ്ണാംകോണം, മൈലച്ചല്, ചെമ്പൂര്, ആര്യങ്കോട്, കുറ്റിയായണിക്കാട്, പഴിഞ്ഞിപ്പാറ എന്നിവിടങ്ങളിലും വോട്ടുതേടി. വൈകുന്നേരം കീഴാറൂര്‍ ജംഗ്ഷനില്‍ നടന്ന വാഹന പര്യടന സമാപന സമ്മേളനത്തിലും പങ്കെടുത്തു.