തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ക്ക് സിംഗപ്പൂരില്‍ പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിനായി ഗ്ലോബല്‍ സ്കൂള്‍സ് ഗ്രൂപ്പിന്റെ ഗ്ലോബല്‍ സിറ്റിസണ്‍ സ്കോളര്‍ഷിപ്പ് ലഭിച്ചു.
തിരുവനന്തപുരം ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ തന്മയ ബിനുകുമാര്‍, മാത്യു തങ്കച്ചന് സുനില്‍, കോട്ടയം ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മാനുവല്‍ ജീന്‍, തൃശൂര്‍ വണ്‍ വേള്‍ഡ് ഇന്റര്‍നാഷണല്‍ സ്കൂളിലെ നൈന നഹാസ് എന്നിവരാണ് രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ഥികളില്‍ ഇടം നേടിയത്. രണ്ട് വര്‍ഷത്തേക്ക് ഏകദേശം ഒരു കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഓരോ വിദ്യാര്‍ഥിക്കും ലഭിക്കുക.
Tags : Global Citizen Scholarship'