x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ ഗോ​ൾ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 15, 2026 11:46 PM IST | Updated: July 15, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

മു​രി​ക്കും​വ​യ​ൽ: മു​ണ്ട​ക്ക​യം ശ്രീ ​ശ​ബ​രീ​ശ കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​വും ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലും സം​യു​ക്ത​മാ​യി മു​ണ്ട​ക്ക​യം ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ഗോ​ൾ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു.

ല​ഹ​രി​യോ​ട് വി​ട പ​റ​യു​ക, ജീ​വി​ത​വും ല​ക്ഷ്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

മു​ണ്ട​ക്ക​യം സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജീ​വ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എം. ​ജി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യ​മ്മ ആ​ന്‍റ​ണി, ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ക​ൺ​വീ​ന​ർ കെ.​പി. സ​രി​ത​മോ​ൾ, ഐ​ക്യൂ​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ നൗ​ഫി​യ ന​സീ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സ്വാ​തി ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Goal challenge against Lahari

Recent News

Corehub Up