x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ക്കാ​ര്‍​സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു; സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കൈ​യ​ട​ക്കു​ന്നു


Published: June 20, 2026 11:40 PM IST | Updated: June 20, 2026 11:40 PM IST

ഇ​ട​മ​റ്റം: പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സ്ഥ​ലം കി​ട്ടാ​തെ വ​ല​യു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍​സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ഇ​ട​മ​റ്റ​ത്ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രു​ന്ന ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ഒ​രേ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​ത്. ഈ ​സ്ഥ​ലം ഇ​ന്ന് സ​ാമൂ​ഹ്യവി​രു​ദ്ധ​രു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ജീ​ര്‍​ണി​ച്ച് ന​ശി​ച്ചു​പോ​യി.

18 വ​ര്‍​ഷം മു​മ്പ് ഈ ​സ്ഥ​ല​ത്ത് അ​സാ​പ്പി​ന്‍റെ ക​മ്യൂ​ണി​റ്റി പാ​ര്‍​ക്ക് നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​നെ​ന്ന പേ​രി​ല്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റി​യ​ത​ല്ലാ​തെ മ​റ്റു ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. അ​ന്ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണം നടത്തി പാ​ര്‍​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ക​യും ചെ​യ്തു.

ഈ ​സ്ഥ​ലം വി​നി​യോ​ഗി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്തി​നോ​ടും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന സെ​മി​നാ​റു​ക​ളി​ലും ഗ്രാ​മ​സ​ഭ​ക​ളി​ലും നാ​ട്ടു​കാ​ര്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, കാ​യി​ക, വ്യ​വ​സാ​യ, ഭ​ക്ഷ്യ, വൈ​ദ്യു​തി, വി​നോ​ദ, സാം​സ്‌​കാ​രി​ക വ​കു​പ്പു​ക​ളി​ല്‍ സാ​ധ്യ​ത​യു​ള്ള​വ​യ്ക്കു​വേ​ണ്ടി സ്ഥ​ലം വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​ണ് പൊ​തു​വാ​യ ആ​വ​ശ്യം. വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി തു​ട​ങ്ങു​ന്ന​തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​മാണ്.

Tags : Government land Nattuvishesham Distric News

Recent News

Corehub Up